Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഉമീദ് പോർട്ടലിൽ...

‘ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തത് 55 ശതമാനം വഖഫ് സ്വത്തുക്കൾ’

text_fields
bookmark_border
‘ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തത് 55 ശതമാനം വഖഫ് സ്വത്തുക്കൾ’
cancel

ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ​പ്ര​കാ​രം നി​ല​വി​ൽ​വ​ന്ന ഉ​മീ​ദ് പോ​ർ​ട്ട​ലി​ൽ ഇ​തു​വ​രെ 50 മു​ത​ൽ 55 ശ​ത​മാ​നം വ​രെ വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ വി​വ​രം മാ​ത്ര​മാ​ണ് അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു. രേ​ഖ​ക​ളി​ലെ അ​പൂ​ർ​ണ​ത​യാ​ണ് പ്ര​ക്രി​യ വൈ​കാ​ൻ കാ​ര​ണ​മെ​ന്നും രേ​ഖ​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ ഭൂ​മി ഉ​ണ്ടെ​ന്ന് കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യാ​ഥാ​ർ​ഥ​ത്തി​ൽ ഭൂ​മി അ​വി​ടെ കാ​ണാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തൊ​രു ക​ഠി​ന​മാ​യ പ്ര​ക്രി​യ​യാ​ണെ​ന്നും എ​ന്നാ​ൽ കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ലെ മു​ന​മ്പം ഭൂ​മി വി​ഷ​യം നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്നും അ​ധി​കാ​രി​ക​ളു​ടെ വീ​ഴ്ച​യോ തെ​റ്റാ​യ കൈ​കാ​ര്യം ചെ​യ്യ​ലോ കാ​ര​ണം ഒ​രു പൗ​ര​നും അ​നീ​തി നേ​രി​ടേ​ണ്ടി വ​ര​രു​തെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ 12 വ​ർ​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന സ്കോ​ള​ർ​ഷി​പ് ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള സി.​ബി.​ഐ അ​ന്വേ​ഷ​ണം കാ​ര​ണം ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വ്യാ​ജ സ്ഥാ​പ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി സ്കോ​ള​ർ​ഷി​പ് പു​ന​രാ​രം​ഭി​ക്കാ​ൻ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentwaqf boardportalinformationwaqf propertiesUmeed
News Summary - '55 percent of waqf properties uploaded on Umeed portal'
Next Story