നീരവ് മോദിയെയും നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് രാഹുൽ
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയും പ്രധാ നമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ വലിയ സാമ്യതയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിൽ 13,500 കോടിയുടെ തട്ടിപ്പ് കേസുള്ള നീരവ് മോദി ലണ്ടനിലെ അത്യാഡംബര അപ്പാർട്മെൻറിൽ സുഖലോലുപനായി കഴിയുകയാണെന്ന് യു.കെ പത്രം ‘ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തത് പരാമർശിച്ചാണ് രാഹുൽ ഇരു മോദിമാരെയും താരതമ്യം ചെയ്തത്. രണ്ടുപേരും രാജ്യത്തെ കൊള്ള ചെയ്യുകയും ചോദ്യങ്ങൾക്ക് മറുപടി പറയാൻ വിസമ്മതിക്കുകയും ചെയ്യുന്നു. ഇരുവരും കരുതുന്നത് തങ്ങൾ നിയമത്തിന് അതീതരാണ് എന്നാണ്-രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
The video of fugitive #NiravModi in London shows an uncanny similarity between him & his bhai, PM Modi.
— Rahul Gandhi (@RahulGandhi) March 9, 2019
Both have looted India and are called Modi.
Both refuse to answer any questions.
Both believe they are above the law.
Both will face justice. https://t.co/20Y36iVj2Y

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.