റഫാല്‍ ഇടപാടിന്‍റെ രേഖകൾ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു
text_fieldsന്യൂഡല്‍ഹി: വിവാദമായ റഫാല്‍ യുദ്ധവിമാന കാരാറുമായി ബന്ധപ്പെട്ട രേഖകളും വിശദാംശങ്ങളും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഇന്നുവരെ നടന്നിട്ടുള്ള സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ രേഖകളും വിശദാംശങ്ങളും ധനമന്ത്രാലയത്തിലെ രേഖകളും ആണ് മുദ്രവെച്ച കവറിൽ സുപ്രീംകോടതി സെക്രട്ടറി ജനറലിന് മുമ്പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ചത്.
കരാറുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും ജെറ്റുകളുടെ വിലയും പരസ്യപ്പെടുത്താതെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിർദേശിച്ചിരുന്നു. സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവര്‍ സമർപ്പിച്ച പൊതുതാല്‍പര്യ ഹരജിയിലായിരുന്നു കോടതി നടപടി.
റഫാൽ കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടുന്നതിന് എന്താണ് പ്രശ്നമെന്ന് നേരത്തെ സുപ്രീംകോടതി ചോദിച്ചിരുന്നു. കേസ് ഒക്ടോബർ 29ന് വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.