ചാരനിരീക്ഷണം: ഒറ്റക്കെട്ടായി പ്രതിപക്ഷം; യു.പി.എയിൽ ചാരി സർക്കാർ
text_fieldsന്യൂഡൽഹി: 2019ലെ പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ സാഹചര്യത്തിൽ രാജ്യത്തെ മു ഴുവൻ കമ്പ്യൂട്ടറുകളും മൊബൈലുകളും നിരീക്ഷണത്തിലാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം ഇറക്കിയ വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്നു. രാജ്യരക ്ഷയെ അപകടത്തിലാക്കുന്നവരാണ് ഉത്തരവിനെ എതിർക്കുന്നതെന്ന് സർക്കാർ പ്രതികരിച ്ചു.
2009 മുതൽ കേന്ദ്ര സർക്കാർ തുടർന്നു പോരുന്നതാണ് തങ്ങൾ ചെയ്തതെന്നും അതിന് ഉത് തരവാദി യു.പി.എ സർക്കാറാണെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവകാശപ്പെട്ടു. രാജ്യസഭയിൽ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമയും ലോക്സഭയിൽ ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രനുമാണ് വിഷയമുന്നയിച്ചത്. സി.പി.എം, സമാജ് വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളും പ്രതിഷേധത്തിൽ േചർന്നു. ‘‘ഇന്ത്യയെ ഒരു പൊലീസ് രാജ്യമാക്കിയതുകൊണ്ട് താങ്കളുടെ പ്രശ്നങ്ങൾ തീരാൻ പോകുന്നില്ല മോദിജി’’ എന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ഇത് മാത്രം മതി എന്തുമാത്രം അരക്ഷിതനായ ഏകാധിപതിയാണ് മോദി എന്ന് തെളിയിക്കാനെന്നും രാഹുൽ തുടർന്നു. അതിഗുരുതരമായ സംഭവവികാസമാണിതെന്നും ഇൗ ഉത്തരവിലൂടെ ഒരു നിരീക്ഷണ രാജ്യമാക്കി ഇന്ത്യയെ മാറ്റിയിരിക്കുകയാണെന്നും രാജ്യസഭയിലെ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ രാജ്യസഭക്കകത്തും പുറത്ത് വാർത്തസമ്മേളനത്തിലും പറഞ്ഞു. സർക്കാറിെൻറ ഗൂഢപ്രവൃത്തിയാണിത്. ഇതിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കും. സ്വകാര്യത മൗലികാവകാശമാണെന്നും ഇൗ ഉത്തരവ് അതിന് നേർക്കുള്ള ആക്രമണമാണെന്നും മാധ്യമങ്ങൾക്ക് പോലും ഭീഷണിയാണെന്നും ആനന്ദ് ശർമ പറഞ്ഞു.
എല്ലാ ഇന്ത്യക്കാരോടും ക്രിമിനലിനെ പോലെ െപരുമാറുന്നതെന്തിനാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. ഒാേരാ പൗരനുമേലും ചാരപ്രവർത്തനം നടത്താനുള്ള ഇൗ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നും ടെലിഫോൺ ചോർത്തുന്നതിന് രാജ്യത്ത് നിലവിലുള്ള മാർഗനിർദേശങ്ങൾക്ക് എതിരാണെന്നും യെച്ചൂരി പറഞ്ഞു. കമ്പ്യൂട്ടർ നിരീക്ഷിക്കുന്നതിലൂടെ ബിഗ് ബ്രദർ നിരീക്ഷിക്കുന്ന ഒാർവെലിയൻ ഭരണകൂടമാക്കി രാജ്യത്തെ മാറ്റുകയാണെന്ന് മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു. ഉത്തരവ് രാജ്യസുരക്ഷക്കാണെന്ന വാദം തള്ളിക്കളഞ്ഞ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി അതിന് കേന്ദ്ര സർക്കാറിന് നിലവിൽ സംവിധാനമുണ്ടെന്ന് കൂട്ടിച്ചേർത്തു. ഉത്തരവ് ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് എം.പിയും വിമർശിച്ചു.
പ്രതിപക്ഷത്തിെൻറ കടന്നാക്രമണത്തെ പ്രതിരോധിക്കാൻ കേന്ദ്ര ധനമന്ത്രി അരുൺ െജയ്റ്റ്ലി രംഗത്തുവന്നു. 2009 മുതൽ നിലവിലുള്ള അതേ ഉത്തരവാണ് ഡിസംബർ 20ന് ഇറക്കിയതെന്ന് ജെയ്റ്റ്ലി തുടർന്നു. കോൺഗ്രസ് രാജ്യസുരക്ഷ കൊണ്ടാണ് കളിക്കുന്നതെന്നും ജെയ്റ്റ്ലി ആരോപിച്ചു. നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന് ഫോൺ വിളികളും ഇ-െമയിലുകളും നിരീക്ഷിക്കാൻ കഴിയുമായിരുന്നു. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ടല്ലാതെ ഒരാളുടെയും ഫോണിലും കമ്പ്യൂട്ടറിലും തങ്ങൾക്ക് പ്രവേശനം ലഭിക്കില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.