ഡി.എം.കെയ്ക്കെതിരെ മുന്നണിയുണ്ടാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചെന്നൈയിലേക്ക്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെയ്ക്കെതിരായി മുന്നണിയുണ്ടാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചെന്നൈയിലെത്തിയേകും. അടുത്തയാഴ്ച ഷാ ചെന്നൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻ സഖ്യകക്ഷികളായ പി.എം.കെ, ഡി.എം.ഡി.കെ എന്നിവരുമായും മറ്റ് ചില കക്ഷികളുമായും ചർച്ച നടത്താനാണ് അമിത് ഷാ എത്തുന്നത്. നിലവിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അതുകഴിഞ്ഞ് എ.ഐ.എ.ഡി.എം.കെയുമായുള്ള ചർച്ചകൾ ഡൽഹിയിൽ നടക്കും.
നേരത്തെ എൻ.ഡി.എ സഖ്യകക്ഷികളായിരിക്കുകയും പിന്നീട് വിട്ടുപോവുകയും ചെയ്ത എ.ഐ.ഡി.എം.കെയുമായി ബന്ധം പുതുക്കുന്നതിനായി ഏപ്രിലിൽ ഷാ ചെന്നൈയിൽ വന്നിരുന്നു.
എ.എം.എം.കെ നേതാവ് ടി.ടി.കെ ദിനകരൻ എൻ.ഡി.എയുമായി സഹകരിക്കമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കോയമ്പത്തൂർ, മേട്ടുപ്പാളയം, ധർമപുരി എന്നിവിടങ്ങളിൽ ദിനകരൻ പരിപാടികൾ ഡിസംബർ ആറു മുതൽ നിശ്ചയിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി എ. പനീർശെൽവം എൻ.ഡി.എയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഒരു മാസം കഴിഞ്ഞാണ് ദിനകരൻ മുന്നണിയുമായി ചേർന്നത്. ചെന്നൈയിലെത്തിയ മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച അനുവദിക്കാത്തതിനെത്തുടർന്നായിരുന്നു പനീർശെൽവം മുന്നണി വിട്ടത്.
പി.എം.കെ സ്ഥാപക നേതാവ് എസ്. രാംദോസും മകനും പാർട്ടി ചെയർമാനുമായ അൻപുമണിയും എൻ.ഡി.എയുമായി ചേരാൻ കാത്തിരിക്കുകയാണ്. എന്നാൽ ഇവരുടെ കുടുംബത്തിൽ അധികാരത്തർക്കം നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

