കേന്ദ്രമന്ത്രി ശ്രീപദ് നായികിെൻറ കാർ അപകടത്തിൽപെട്ടു; ഭാര്യയും പേഴ്സണൽ സെക്രട്ടറിയും മരിച്ചു
text_fieldsബംഗളൂരു: കേന്ദ്ര ആയുഷ്മന്ത്രി ശ്രീപദ് വൈ നായികും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. അപകടത്തിൽ ഭാര്യ വിജയ, പേഴ്സണൽ സെക്രട്ടറി ദീപക് ദുബെ എന്നിവർ മരിച്ചു. ഗുരുതര പരിക്കേറ്റ മന്ത്രിയെ ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ സൂരജ് നായിക്, ഗൺമാൻ തുക്റാം, സുഹൃത്ത് സായികിരൺ ഷെട്ടി എന്നിവർക്കും പരിക്കുണ്ട്. ഗോവയില്‍ നിന്ന് ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെ തിങ്കളാഴ്ച രാത്രി ഒമ്പതോടെ കർണാടക ഉത്തര കന്നട ജില്ലയിെല അേങ്കാളക്ക് സമീപമാണ് അപകടം.
നിയന്ത്രണം വിട്ട കാര്‍ റോഡിെൻറ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നിവർ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിൽനിന്ന് വിവരങ്ങൾ തേടി. ശ്രീപദ് നായികിനെ എയർ ആംബുലൻസിൽ ഡൽഹിയിലേക്ക് മാറ്റുമെന്നറിയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.