1997ലെ ഉപഹാർ തീപിടിത്തം: തെളിവ് നശിപ്പിക്കാൻ ശ്രമിച്ച തിയറ്റർ ഉടമകൾക്ക് ഏഴുവർഷം തടവ്
text_fieldsന്യൂഡൽഹി: 1997ലെ ഉപഹാർ തിയറ്റർ തീപിടിത്ത കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച തിയറ്റർ ഉടമകളായ സുശീൽ അൻസൽ, ഗോപാൽ അൻസൽ സഹോദരന്മാർക്ക് ഏഴുവർഷം തടവുശിക്ഷ. ഇരുവരും 2.25 കോടി രൂപ വീതം പിഴയടക്കണമെന്നും പട്യാല ഹൗസ് കോടതി വിധിച്ചു. നേരത്തേ, തീപിടിത്ത കേസിൽ ഇരുവർക്കും സുപ്രീംകോടതി രണ്ടു വർഷത്തെ തടവ് വിധിച്ചിരുന്നു.
30 കോടി രൂപ വീതം പിഴയടച്ചതിനെ തുടർന്നാണ് ഇരുവരും മോചിതരായത്. കേസിലെ മറ്റു രണ്ടു പ്രതികളായ സ്വരൂപ് പൻവാർ, ധരംവീർ മൽഹോത്ര എന്നിവർ വിചാരണക്കിടെ മരിച്ചിരുന്നു. 1997 ജൂൺ 13ന് വൈകീട്ട് മൂന്നു മണിക്ക് 'ബോർഡർ' സിനിമ പ്രദർശിപ്പിക്കുന്നതിനിടെയാണ് ഡൽഹി ഗ്രീൻ പാർക്കിലുള്ള ഉപഹാർ തിയറ്ററിൽ തീപിടിത്തമുണ്ടായത്. 59 പേർ മരിക്കുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.