കർണാടകയിലെ നഗര തദ്ദേശ തെരഞ്ഞെടുപ്പ്; മുന്നേറ്റം തുടർന്ന് കോൺഗ്രസ്
text_fields
ശിക്കാരിപുര ടൗൺ
മുനിസിപ്പാലിറ്റി കോൺഗ്രസിന്
ബംഗളൂരു: കർണാടകയിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിെൻറ മുഴുവൻ ഫലം പുറത്തുവന്നപ്പോഴും മുന്നേറ്റം തുടർന്ന് കോൺഗ്രസ്.
തെരഞ്ഞെടുപ്പ് നടന്ന 63 നഗര തദ്ദേശ സ്ഥാപനങ്ങളിലെയും ഫലം തിങ്കളാഴ്ച പുറത്തുവന്നതോടെ ആകെയുള്ള 1361 സീറ്റുകളിൽ 562 സീറ്റുകൾ നേടിയാണ് കോൺഗ്രസ് മുന്നിലെത്തിയത്. ബി.ജെ.പിയുടെ സീറ്റുകൾ 406ലൊതുങ്ങി. ജെ.ഡി.എസ്-202, ബി.എസ്.പി-04, സി.പി.എം.-02, സ്വത-178, മറ്റുള്ളവർ -07 എന്നിങ്ങനെയാണ് അന്തിമ കക്ഷിനില. 63ൽ ഫലം വരാൻ ബാക്കിയുണ്ടായിരുന്ന ഏഴ് നഗര തദ്ദേശ സ്ഥാപനങ്ങളിലായുള്ള 140 സീറ്റിൽ കോൺഗ്രസ് 53 സീറ്റിൽ വിജയിച്ച് മുന്നിലെത്തി. ബി.ജെ.പി -40, ജെ.ഡി.എസ്-28, സ്വത-18, ബി.എസ്.പി-01 എന്നിങ്ങനെയാണ് കക്ഷിനില. തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ച ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ സാഗർ സിറ്റി മുനിസിപ്പാലിറ്റിയിൽ 16 സീറ്റ് നേടി ബി.ജെ.പി വിജയിച്ചപ്പോൾ ശിക്കാരിപുര ടൗൺ മുനിസിപ്പാലിറ്റി 12 സീറ്റ് നേടി കോൺഗ്രസ് പിടിച്ചടക്കി. നെലമംഗല ടൗൺ മുനിസിപാലിറ്റി 13 സീറ്റുമായി ജെ.ഡി.എസ് നിലനിർത്തി. ശിക്കാരിപുര ഉൾപ്പെട്ട ശിവമൊഗ്ഗ ലോക്സഭ മണ്ഡലത്തിലും ശിക്കാരിപുര നിയമസഭ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാർഥിയാണ് വിജയിച്ചിരുന്നത്.
ബി.ജെ.പിക്ക് ഭരണസമിതിക്ക് കീഴിലായിരുന്ന മുനിസിപ്പാലിറ്റി പിടിച്ചെടുത്തത് കോൺഗ്രസിന് േനട്ടമായി. േദവനഹള്ളി ടൗൺ മുനിസിപ്പാലിറ്റിയിൽ ആർക്കും ഭൂരിപക്ഷമില്ല. ഇവിടെ ജെ.ഡി.എസും ഏഴും കോൺഗ്രസ് പത്തും സീറ്റ് നേടി. ഷിരലക്കൊപ്പ, സൊറാബ, ഹൊസനഗര എന്നീ ടൗൺ പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല. സിറ്റി മുനിസിപ്പാലിറ്റി- കോൺഗ്രസ് (99), ബി.ജെ.പി (72), ജെ.ഡി.എസ് (39). ടൗൺ മുനിസിപ്പാലിറ്റി- കോൺഗ്രസ് (351), ബി.ജെ.പി (196), ജെ.ഡി.എസ് (122), ടൗൺ പഞ്ചായത്ത്- കോൺഗ്രസ് (112), ബി.ജെ.പി (138), ജെ.ഡി.എസ് (41) എന്നിങ്ങനെയാണ് മൂന്നു നഗര തദ്ദേശ സ്ഥാപനങ്ങളിലുമായി മൂന്നു പാർട്ടികളും നേടിയ സീറ്റുകളുടെ വേർതിരിച്ചുള്ള കണക്ക്.
സിറ്റി, ടൗൺ മുനിസിപ്പാലിറ്റികളിൽ കോൺഗ്രസ് മുന്നേറിയപ്പോൾ ബി.ജെ.പിക്ക് ടൗൺ പഞ്ചായത്തിൽ മാത്രമാണ് മുന്നിലെത്താനായത്. 56 ഇടങ്ങളിലെ ഫലം കഴിഞ്ഞദിവസം പ്രഖ്യാപിച്ചപ്പോൾ 1221 സീറ്റുകളിൽ 509 എണ്ണം നേടിയാണ് കോൺഗ്രസ് വൻ മുന്നേറ്റം നടത്തിയിരുന്നത്. ബി.ജെ.പി-366, ജെ.ഡി.എസ്-174, ബി.എസ്.പി-03, സി.പി.എം-02, സ്വതന്ത്രർ-167 എന്നിങ്ങനെയായിരുന്നു അപ്പോഴത്തെ കക്ഷിനില.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.