Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്നൂൻ വധശ്രമ കേസിൽ യു.എസ് നീക്കം; ഡോവലിനും മുൻ റോ മേധാവിക്കും സമൻസിന് ഡൽഹി കോടതികളുടെ സഹായം തേടി

text_fields
bookmark_border
പന്നൂൻ വധശ്രമ കേസിൽ യു.എസ് നീക്കം;  ഡോവലിനും മുൻ റോ മേധാവിക്കും സമൻസിന് ഡൽഹി കോടതികളുടെ സഹായം തേടി
cancel

ന്യൂഡൽഹി: യു.എസിലെ സിഖ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ) നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനിനെതിരായ വധശ്രമ ഗൂഢാലോചന കേസിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവി സമന്ത് ഗോയൽ എന്നിവർക്ക് സമൻസ് കൈമാറുന്നതിന് യു.എസ് കോടതി ഡൽഹി കോടതികളുടെ സഹായം തേടി.

ന്യൂയോർക് ജില്ല കോടതി ജഡ്ജി കാതറിൻ പോൾക് ഫയല്ല ഈ മാസം 13-ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഡൽഹിയിലെ പട്യാല ഹൗസ് കോടതി, ദ്വാരക കോടതി, തീസ് ഹസാരി കോടതി എന്നിവയോട് സമൻസും അനുബന്ധ കോടതി രേഖകളും സ്വീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറാൻ അഭ്യർഥിച്ചത്.

ഇന്ത്യൻ നിയമപ്രകാരം വിദേശ കോടതികളുടെ നടപടിക്രമങ്ങൾ നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും ഹേഗ് കൺവെൻഷനിലെ 19-ാം അനുച്ഛേദവും അടിസ്ഥാനമാക്കിയാണ് സഹായം അഭ്യർഥിച്ചതെന്ന് യു.എസ്. കോടതി വ്യക്തമാക്കി. സമൻസ് കൈമാറുന്നതിനുള്ള നടപടികളുടെ രേഖകളും പിന്നീട് യു.എസ്. കോടതിയിലേക്ക് കൈമാറണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു.

അജിത് ഡോവൽ, സാമന്ത് ഗോയൽ എന്നിവർക്കുള്ള സമൻസ് ഡൽഹി ജില്ല കോടതികൾ മുഖേന കൈമാറാൻ പന്നൂന് അനുമതി നൽകിക്കൊണ്ട് ഈ മാസം ഒമ്പതിന് യു.എസ്. കോടതി ഉത്തരവിട്ടിരുന്നു. ഖലിസ്താൻ വിഘടന വാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട തന്‍റെ പ്രവർത്തനങ്ങളുടെ പേരിൽ തന്നെ വധിക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസലായ പന്നൂൻ 2024-ൽ സമർപ്പിച്ച ഹരജിയിൽ ആരോപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ, അജിത് ഡോവൽ, സമന്ത് ഗോയൽ, വിക്രം യാദവ്, നിഖിൽ ഗുപ്ത എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി.

ഡോവലിന്റെ അമേരിക്കൻ സന്ദർശന വേളകളിൽ മൂന്ന് തവണ സമൻസ് കൈമാറാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായി പന്നൂൻ കോടതിയിൽ ബോധിപ്പിച്ചു. കൂടാതെ, ഇന്ത്യയിലെ കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം വഴി സമൻസ് കൈമാറാനുള്ള ശ്രമവും പരാജയപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US move in Pannun assassination plot case; seeks Delhi courts' help to serve summons to Doval, former RAW chief
Next Story