Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ 104 ഉപഗ്രഹങ്ങൾ...

ഇന്ത്യ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്​​ ഞെട്ടിച്ചെന്ന്​ യു.എസ്​

text_fields
bookmark_border
ഇന്ത്യ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്​​ ഞെട്ടിച്ചെന്ന്​ യു.എസ്​
cancel

വാഷിങ്​ടൺ: ഇന്ത്യ ഒറ്റ വിക്ഷേപണത്തിൽ 104 ഉപ​ഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചത്​ തന്നെ ഞെട്ടിപ്പിച്ചെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപി​​െൻറ നിയുക്​ത രഹസ്വാന്വേഷണ വിഭാഗം മേധാവി ഡൻ കോട്​സ്​. മുൻ സെനറ്റർ കൂടിയായ അദ്ദേഹം സെനറ്റ്​ അംഗങ്ങ​ളുമായി സംസാരിക്കവെയാണ്​ ഇക്കാര്യം പറഞ്ഞത്​. ഇക്കാര്യത്തിൽ യു.എസ്​ പിറകിലാവുന്നത്​ താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 15നാണ്​ ആന്ധ്രാപ്രദേശിൽ ശ്രീഹരിക്കോട്ടയിലെ സതീഷ്​ ധവാൻ സ്​പേസ്​ സ​െൻററിൽ നിന്ന്​ ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്​. തദ്ദേശീയമായി വികസിപ്പിച്ച കാർട്ടോസാറ്റ് 2ഡി, ഐ.എൻ.എസ് 1എ, ഐ.എൻ.എസ് 1ബി,  യു.എസി​​െൻറ 96 ചെറു ഉപഗ്രഹങ്ങൾ, ഇസ്രയേൽ, കസാഖിസ്​താൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമാണ്​ വിക്ഷേപിച്ചത്​.

ചരിത്രവിജയത്തിന് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി എന്നിവർ അഭിനന്ദിച്ചിരുന്നു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isro
News Summary - US President Donald Trump’s spy
Next Story