മൂന്നാമത്തേതും പെൺകുഞ്ഞായി; ശ്വാസംമുട്ടിച്ചുകൊന്ന മാതാപിതാക്കൾ കസ്റ്റഡിയിൽ
text_fieldsചെന്നൈ: മധുര ഉസിലംപട്ടിയിൽ ഒരാഴ്ച മുമ്പ് ജനിച്ച പെൺകുഞ്ഞിനെ മാതാപിതാക്കൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി കേസ്. ഉത്തപ്പനായ്ക്കനൂർ പാറപട്ടിയിലെ കർഷക തൊഴിലാളികളായ ചിന്നസാമി-ശിവപ്രിയങ്ക ദമ്പതികളാണ് പ്രതികൾ. ഇവർക്ക് എട്ടും മൂന്നും വയസ്സായ രണ്ട് പെൺമക്കളുണ്ട്.
ഫെബ്രുവരി പത്തിനാണ് പളനിയപ്പംപട്ടി ഗവ. ആശുപത്രിയിൽ ഇവർക്ക് മൂന്നാമത്തെ പെൺകുഞ്ഞും ജനിച്ചത്. കഴിഞ്ഞ ദിവസം രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതായി പറഞ്ഞ് രക്ഷിതാക്കൾ കുട്ടിയെ ഉസിലംപട്ടി ഗവ. ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ കുഞ്ഞ് നേരത്തെ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിച്ചു. പരിശോധനയിൽ കുഞ്ഞിെൻറ മുഖത്ത് നഖക്ഷതങ്ങൾ കണ്ട് സംശയിച്ച ആശുപത്രി അധികൃതർ പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് വെള്ളിയാഴ്ച മധുര ഗവ. രാജാജി ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയെ മനപ്പൂർവം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പെൺശിശുഹത്യകൾ നടന്ന സ്ഥലമാണ് മധുര ജില്ലയിലെ ഉസിലംപട്ടി. 90കളിലാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.