Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് മരണം; നിരവധിപേർക്ക് പരിക്ക്

text_fields
bookmark_border
ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് മരണം; നിരവധിപേർക്ക് പരിക്ക്
cancel

ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച അർധരാത്രി12.30 ഓടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ്സ് വേ മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.

രാജസ്ഥാനിൽനിന്നും ബുദൗണിലേക്ക് പോകുന്ന 32 പേരാണ് ബസിലുണ്ടായിരുന്നത്. കേഖ്ര പൊലിസ് സ്റ്റേഷനിലെ നാല് കൺട്രോൾ വാഹനങ്ങളും ആംബുലൻസുകളും സംഭവസ്ഥലത്തെത്തി ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ കേഖ്രയിലെയും ബാഗ്പതിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകൾ ഉള്ളവരെ പിന്നീട് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റി.

മരിച്ചവരുടെ ബന്ധുക്കളെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ബന്ധുക്കളെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകുമെന്നും പൊലീസ് അറിയിച്ചു. ആക്സിഡന്റ് എമർജൻസി നമ്പറായ 112ൽ നിന്നും ലഭിച്ച സന്ദേശത്തെ തുടർന്നാണ് അപകടത്തെകുറിച്ച് അറിയുന്നതെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Uttar Pradesh Bus Accident 4 Dead Several Injured in Baghpat
Next Story