'അന്തസ്സുള്ള ആ ജീവിതത്തിന് സല്യൂട്ട്.., നീതിയുടെ ഉറച്ച ശബ്ദമായിരുന്നു വി.എസ്'; സിദ്ധരാമയ്യ
text_fieldsവി.എസ്. അച്യുതാനന്ദൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: അന്തരിച്ച സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദൻ നീതിയുടെ ഉറച്ച ശബ്ദവും തന്റെ ആദർശത്തിൽ സത്യസന്ധത പുലർത്തിയ നേതാവുമായിരുന്നെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുസ്മരിച്ചു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് സിദ്ധരാമയ്യ മുൻ മുഖ്യമന്ത്രി കൂടിയായ അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചത്.
‘വി.എസ്. അച്യുതാനന്ദൻ (1923-2025) നീതിയുടെ ഉറച്ച ശബ്ദമായിരുന്നു. ദീർഘകാലമുള്ള തന്റെ പൊതുജീവിതത്തിൽ എല്ലാവർക്കുമായി ജീവിച്ചയാളായിരുന്നു അദ്ദേഹം. പൊതുയിടത്തിലെയും ഭരണത്തിലെയും തന്റെ പോരാട്ടങ്ങളിൽ അദ്ദേഹം എപ്പോഴും തന്റെ ആശയങ്ങളോട് സത്യസന്ധത പുലർത്തി.
2006 മുതൽ 2011 വരെ അദ്ദേഹം കേരള മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും കേരളത്തിലെ ജനങ്ങൾക്കും അനുശോചനമറിയിക്കുന്നു. അന്തസ്സുള്ള ആ ജീവിതത്തിന് സല്യൂട്ട് !’- സിദ്ധരാമയ്യ അനുശോചന സന്ദേശത്തിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.