വാക്സിനേഷൻ: മതനേതാക്കൾ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സംബന്ധമായ തെറ്റിദ്ധാരണ മാറ്റാൻ മതനേതാക്കൾ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. മതനേതാക്കളും മതസ്ഥാപനങ്ങളും കോവിഡിനെ നേരിടുന്നതിന് സംസ്ഥാന സർക്കാറുകളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി തുടർന്നു.
കോവിഡിനെ നേരിടുന്നതിന് േയാജിച്ച ശ്രമങ്ങൾ സംബന്ധിച്ച് വിവിധ മതനേതാക്കളുമായി വിഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇൗ നിർദേശങ്ങൾ വെച്ചത്. ചർച്ചയിൽ പെങ്കടുത്ത വിവിധ മതസമുദായങ്ങളിൽ നിന്നുള്ള 11 നേതാക്കൾ നിർദേശങ്ങൾ പ്രധാനമന്ത്രിക്ക് മുമ്പാകെ വെച്ചു.
ജനങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും പടർത്തുന്നത് അവസാനിപ്പിച്ച് സ്നേഹവും സൗഹാർദവും ശക്തിപ്പെടുത്തിയാൽ മാത്രമെ കോവിഡിനെ തടയാനുള്ള സർക്കാറുകളുടെ പരിശ്രമങ്ങൾ ഫലം കാണൂ എന്ന് മത നേതാക്കൾ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രയാഗിലെ ശങ്കരാചാര്യ ശ്രീ ഒാങ്കാരാനന്ദ് സരസ്വതി, ഗോസ്വാമി സുശീൽ മഹാരാജ്, അവധേശ് ആചാര്യ, ഗുരുദ്വാരാ ബംഗ്ലാ സാഹെബ് മുഖ്യഗ്രന്ഥ ജ്ഞാനി രഞ്ജിത് സിങ്, ഫാ.ഡോ. എം.ഡി. തോമസ്, ആചാര്യവിവേക് മുനി, ബ്രഹ്മകുമാരീസിലെ ബി.കെ. ആശ, രാമകൃഷ്ണ മിഷനിലെ സ്വാമി ശാന്ത ആത്മാനന്ദ, ജമാഅത്തെ ഇസ്ലാമി ഹിന്ദിെൻറ മുഹമ്മദ് സലീം, സ്വാമി വീർസിങ് ഹിത് കാരി, ബഹായ് മതത്തിലെ ഡോ. എ.കെ. മർച്ചൻറ് എന്നിവരാണ് ചർച്ചയിൽ പെങ്കടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.