എൽ.ടി.ടി.ഇ സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരനെ അനുസ്മരിച്ച് വിജയ്; ശ്രീലങ്കൻ തമിഴരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
text_fieldsചെന്നൈ: എൽ.ടി.ടി.ഇ സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരന്റെ ഓർമദിനത്തിൽ, ശ്രീലങ്കൻ തമിഴരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. 2009ൽ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ട മുള്ളിവൈക്കൽ സംഭവത്തെ പരാമർശിച്ചുകൊണ്ടായിരുന്നു വിജയിയുടെ അനുസ്മരണം. 2009 മേയ് 18നാണ് ശ്രീലങ്കൻ സൈന്യം എൽ.ടി.ടി.ഇയെ പരാജയപ്പെടുത്തി നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചത്.
‘മുള്ളിവൈക്കലിന്റെ ഓർമകൾ ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. കടലിനക്കരെ താമസിക്കുന്ന ഞങ്ങളുടെ തമിഴ് സഹോദരങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ എപ്പോഴും ഐക്യദാർഢ്യത്തോടെ നിലകൊള്ളും’ വിജയ് എക്സിൽ കുറിച്ചു. ശ്രീലങ്കൻ തമിഴ് ജനതയും ഇന്ത്യയിലെ ഒരു വിഭാഗം തമിഴരും മേയ് 18ന് മുള്ളിവൈക്കൽ അനുസ്മരണ ദിനമായി ആചരിക്കുന്ന സാഹചര്യത്തിലാണ് വിജയിയുടെ പരാമർശം.
2009ലെ ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് മുള്ളിവൈക്കൽ സംഭവം. 1991ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ എൽ.ടി.ടി.ഇയുടെ പങ്ക് കാരണം ഇന്ത്യയിൽ നിരോധിത സംഘടനയായി ഇപ്പോഴും തുടരുന്നു. 2009ല്‍ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തില്‍ നിരവധി തമിഴരാണ് കൊല്ലപ്പെട്ടത്. നിരവധി പേരെ കാണാതാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

