
പട്ടികജാതി - പട്ടികവർഗങ്ങൾക്കെതിരെ ഇപ്പോഴും അക്രമം തുടരുന്നു -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പട്ടികജാതി - വർഗ വിഭാഗങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ പഴയ കാര്യമല്ലെന്നും ഇപ്പോഴും തുടരുന്ന യാഥാർഥ്യമാണെന്നും സുപ്രീംകോടതി. ഇൗ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പാർലമെൻറ് പാസാക്കിയ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
പട്ടികജാതിക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച രാജസ്ഥാൻ ഹൈകോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഇപ്പോഴും തുടരുന്ന അനീതിയിലേക്ക് വിരൽചൂണ്ടിയത്. പട്ടികജാതി - വർഗ വിഭാഗങ്ങളെ സംരക്ഷിക്കാൻ നിയമമുണ്ടെങ്കിലും അവർക്കെതിരെ തുടരുന്ന അക്രമത്തിൽ കോടതി ആശങ്കയറിയിച്ചു. നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.