വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ്; അലൈൻമെന്റിൽ പ്രശ്നങ്ങളെന്ന് കേന്ദ്രം
text_fieldsrepresentation image
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ ഇപ്പോൾ തയാറാക്കിയിരിക്കുന്ന അലൈൻമെന്റിൽ പ്രശ്നങ്ങൾ ളള്ളതിനാൽ പുനഃപരിശോധന നടത്തുകയാണെന്ന് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്‌തമാക്കി. സംസ്ഥാനം തയാറാക്കിയ സാധ്യതാ പഠന റിപ്പോർട്ട് അനുസരിച്ചായിരുന്നു അലൈൻമെന്റ് നിശ്ചയിച്ചിരുന്നത്.
എന്നാൽ ഈ അലൈൻമെന്റ് പ്രകാരം പദ്ധതിക്കായി വലിയ തോതിൽ കുന്നുകൾ ഇടിക്കേണ്ടി വരും. ഇത് ഒഴിവാക്കി പാരിസ്ഥിതിക ആഘാതം കുറക്കുന്നതിന് സംസ്ഥാനവുമായി ബന്ധപ്പെട്ട് അലൈൻമെന്റിൽ പുനഃപരിശോധന നടത്തുകയാണ്.
പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയതിനു ശേഷമേ സ്ഥലം വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരം ലഭിക്കൂ.
അടുത്തമാസത്തോടെ നഷ്ടപരിഹാരം പ്രതീക്ഷിച്ചിരുന്ന ഭൂവുടമകൾ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.