പ്രകൃതിസംരക്ഷണത്തിന് ക്ഷേത്രത്തിൽ നിന്ന് കുങ്കുമം ശേഖരിച്ച് സംസ്കരിക്കാൻ സന്നദ്ധസംഘം
text_fieldschsmundi
മൈസൂരു: വനനടുവിൽ സ്ഥിതിചെയ്യുന്ന മൈസൂരു ചാമുണ്ഡിമലയിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നിന്ന് വൻതോതിൽ കുങ്കുമം ശേഖരിച്ച് ദൂരെ കൊണ്ടുപോയി സംസ്കരിക്കാൻ കുടുംബശ്രീ പ്രവർത്തകർ. ക്ഷേത്രപരിസരത്ത് വിൽക്കുന്ന രാസപദാർത്ഥങ്ങൾ ചേർത്ത കുങ്കുമത്തിനെതിരെ സന്നദ്ധപ്രവർത്തകരുടെ ബോധവത്കരണ പരിപാടിയും ഒപ്പം നടക്കും. കുങ്കുമ്മത്തിന് പകരം പ്രകൃതിക്ക് ദോഷമില്ലാത്ത യഥാർത്ഥ കുങ്കുമം മാത്രം കൊണ്ടുവരാൻ ഇവർ പ്രേരിപ്പിക്കുന്നുണ്ട്.
ദിവസേന ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഈ ക്ഷേത്രത്തിലെത്തുന്നത്. ആഷാഢ മാസത്തിലാണ് വൻതോതിലുളള്ള കുങ്കുമാഭിഷേകം ഇവിടെ നടക്കുന്നത്. ഇവിടത്തെ ആയിരത്തൊന്നു പടികൾ കയറി എത്തുന്നത് ദിവസവും ആയിരങ്ങളാണ്. പടികയറി വരുംവഴി ഓരോ പടിയിലും കുങ്കുമം ചാർത്തുന്നത് ഇവിടത്തെ ആചാരമാണ്. എന്നാൽ ഈ കുങ്കുമം പ്രകൃതിക്ക് ദോഷകരമായതിനാലാണ് ഇത് ഇവിടെ വച്ചുതന്നെ മായ്ച്ച് ശേഖരിച്ച് ദൂരെ കൊണ്ടുപോയി സംസ്‍കരിക്കാൻ സന്നദ്ധപ്രവർത്തകർ തയ്യാറാകുന്നത്. കുടുംബശ്രീ ക്ഷേത്ര ധർമസ്ഥല പദയാത്ര സേവാ ട്രസ്റ്റ് ആണ് ഇതിന്റെ പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്.
ആഷാഠ മാസക്കാലം മുഴുവൻ ദിവസേന ആയിരക്കണക്കിന് ഭക്തരാണ് 1001 പടികൾ കയറി എത്തുന്നത്. ഇങ്ങനെ എത്തുന്നവർക്ക് പടികളിൽ കുങ്കുമാഭിഷേകം നടത്താനായി വൻതോതിൽ ഇവിടെ കങ്കുമം വിൽക്കുന്നുണ്ട്. എന്നാൽ ഇത് രാസപദാർത്ഥങ്ങൾ കലർന്ന കുങ്കുമമാണ്. ഇവിടത്തെ കാടിനും പരിസ്ഥിതിക്കും ദോഷകരമായതിനാലാണ് അപ്പോൾ തന്നെ കുങ്കുമം ഇവിടെ നിന്ന് ശേഖരിച്ച് നഗരസഭയുടെ മാലിന്യസംസ്കരണ സംവിധാനം വഴി ശാസ്ത്രീയമായി സംസ്കരിക്കുന്നത്.
ജൂലൈ 20 ന് ഇരുനൂറോളം വളന്റിയർമാർ ആയിരത്തോളം പടികളിൽ നിന്ന് വൻതോതതിൽ കുങ്കുമം ശേഖരിക്കും. ഇവർ ശേഖരിക്കുന്ന കുങ്കുമം കോർപറേഷന്റെ പൗരകർമികമാർ കൊണ്ടുപോയി ശാസ്ത്രീയമായി സംസ്കരിക്കും.
കഴിഞ്ഞ വർഷമാണ് ഈ സംവിധാനത്തിന് തുടക്കമിട്ടത്. ഏതാനും പടികളിൽ നിന്ന് മാത്രം ഇവർ ഏകദേശം അരക്കിലോയോളം കുങ്കുമം ഒരുനേരം ശേഖരിക്കാറുണ്ട്. ആയിരത്തൊന്ന് പടികളിൽ നിന്നായി ചാക്കുകണക്കിന് കുങ്കുമമാണ് ശേഖരിക്കുക. ഒപ്പം പാസ്റ്റിക് കവറുകളും ബോട്ടിലുകളും ഇവർ ശേഖരിച്ച് സംസ്കരിക്കും. പടികളിലെ പല മേഖലകളിലായി പത്തുപേരെ വീതം വിന്യസിച്ചായിരിക്കും കുങ്കുമശേഖരണം നടത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.