വോട്ടർ ഡാറ്റ ചോർത്തൽ, മുഖ്യപ്രതി പിടിയിൽ
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന്റെ പരിശീലനത്തിന്റെ മറവിൽ കർണാടകയിൽ സ്വകാര്യ സ്ഥാപനം വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ അടക്കം ചോർത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഷിലുമെ എജുക്കേഷനൽ കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഷിലുമെ ട്രസ്റ്റ്) സഹസ്ഥാപകനായ കൃഷ്ണപ്പ രവികുമാർ ആണ് പിടിയിലായത്. ഈ ട്രസ്റ്റിന് മൂന്ന് ഡയറക്ടർമാരാണുള്ളത്. ട്രസ്റ്റിനെതിരെയും ജീവനക്കാർക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാറിന് കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ആണ് ഷിലുമെക്ക് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ മറവിൽ വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയത്.
ബി.എൽ.ഒമാർക്ക് സമാനമായി ആളുകളെ നിയോഗിച്ച് ഇവർ വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ അടക്കം ശേഖരിച്ചുവെന്നാണ് കേസ്. സ്ഥാപനത്തിന്റെ ഡയറക്ടർമാരിലൊരാളായ രേണുക പ്രസാദ്, എച്ച്.ആർ. ജീവനക്കാരൻ ധർമേഷ് എന്നിവർ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിൽ സർക്കാറിനെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.
അതേസമയം, കോൺഗ്രസ് അധികാരത്തിലുണ്ടായ കാലത്ത് നടന്ന ഇത്തരം സംഭവങ്ങളിലും അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.