വാർധയിൽ മത്സരിക്കാൻ താൽപര്യമെന്ന് സുപ്രിയ സുലെ
text_fieldsമുംബൈ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ ബാരാമതിക്ക് പകരം ‘ഗാന്ധിയുടെയും വിനാഭാഭാവെയുടെയും ആശ്രമങ്ങളുള്ള’ വാർധയിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ. പവാർ കുടുംബത്തിന്റെ തട്ടകമായ ബരാമതിയിൽ കഴിഞ്ഞ തവണ സുപ്രിയയുടെത് ഹാട്രിക്ക് ജയമായിരുന്നു. അജിത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പി പിളർന്നതോടെ ബരാമതിയിൽ സുപ്രിയക്കെതിരെ അജിതിന്റെ ഭാര്യ സുനേത്ര പവാർ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ഈയിടെ നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബരാമതിയിൽ അജിത് പക്ഷ പാനൽ തൂത്തുവാരുകയും ചെയ്തു. ഇതുമായി ബന്ധപ്പെടുത്തിയാണ് സുപ്രിയയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. നിലവിൽ വാർധ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. കോൺഗ്രസുമായി നേരത്തേയുള്ള എൻ.സി.പിയുടെ സഖ്യ ധാരണ പ്രകാരം വാർധ കോൺഗ്രസിനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.