മദ്രാസ് െഎ.െഎ.ടി ശൗചാലയത്തിൽ വിദ്യാർഥിനിയുടെ ദൃശ്യം പകർത്താൻ ശ്രമം
text_fieldsചെന്നൈ: മദ്രാസ് െഎ.െഎ.ടി ശൗചാലയത്തിൽ ഗവേഷക വിദ്യാർഥിനിയെ മൊബൈൽഫോണിൽ പകർത്ത ാൻ ശ്രമിച്ച പ്രോജക്ട് ഒാഫിസർക്കെതിരെ പൊലീസ് കേസ്. ഏറോസ്പേസ് എൻജിനീയറിങ് വകുപ്പിൽ പ്രോജക്ട് ഒാഫിസറായ ഝാർഖണ്ഡ് സ്വദേശി ശുഭം ബാനർജിയാണ് (25) പ്രതി. ബാനർജിയും ഇതേ വകുപ്പിൽ ഗവേഷക വിദ്യാർഥിയാണ്.
പെൺകുട്ടി ശുചിമുറിയിൽ കയറിയ സമയത്താണ് തൊട്ടടുത്ത പുരുഷന്മാരുടെ മുറിയിൽനിന്ന് ഭിത്തിയിലെ ദ്വാരംവഴി ആരോ വിഡിയോ എടുക്കാൻ ശ്രമിക്കുന്നതായി അറിഞ്ഞത്. ഉടൻ പുറത്തിറങ്ങിയ വിദ്യാർഥിനി പ്രതി കയറിയ ശൗചാലയത്തിെൻറ വാതിൽ പുറത്തുനിന്ന് പൂട്ടി സഹപാഠികളെ അറിയിക്കുകയായിരുന്നു.
കോട്ടൂർപുരം പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഫോണിൽ വിഡിയോകളോ ചിത്രങ്ങളോ ഉണ്ടായിരുന്നില്ല. ഇത് ഫോറൻസിക് പരിശോധനക്കയച്ചു. പ്രതിയെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, ജാമ്യം അനുവദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.