Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമ ബംഗാൾ...

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കമീഷണറായി നീലം മീണയെ നിയമിച്ചു

text_fields
bookmark_border
Neelam Meena
cancel
camera_alt

നീലം മീണ

ന്യൂഡൽഹി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയായ നീലം മീണയെ പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ (ചീഫ് ഇലക്ടറൽ ഓഫീസർ) ആയി നിയമിച്ചു. നേരത്തെ, ഈ പദവി വഹിച്ചിരുന്ന മനോജ് കുമാർ അഗർവാൾ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നാണ് പുതിയ നിയമനം നടത്തിയത്.

1998 ബാച്ചിലെ പശ്ചിമ ബംഗാൾ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ നീലം മീണയെ ചീഫ് ഇലക്ടറൽ ഓഫീസറായി നിയമിക്കുന്നു എന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. ചുമതലയേറ്റ കാലയളവിൽ സംസ്ഥാന സർക്കാരിന്റെ മറ്റൊരു അധിക ചുമതലയും അവർ വഹിക്കില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ മനോജ് കുമാർ അഗർവാളിന് പകരമായി ചീഫ് ഇലക്ടറൽ ഓഫീസറെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന സർക്കാർ മൂന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പാനൽ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ചിരുന്നു. നീലം മീണ, തൻമയ് ചക്രബർത്തി, മൗമിത ഗൊദാര ബസു എന്നിവരായിരുന്നു പട്ടികയിൽ ഇടംപിടിച്ച മൂന്ന് പേർ. തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നീലം മീണയെ ചെയർമാനായി തിരഞ്ഞെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionias officerWest BengalNew ChairmanLatest News
News Summary - West Bengal Election Commission appoints new chairman Senior IAS officer Neelam Meena
Next Story