ഗവർണർ ജഗ്ദീപിനെ തടഞ്ഞ് ജാദവ്പുർ യൂനിവേഴ്സിറ്റി
text_fieldsകൊൽക്കത്ത: ജാദവ്പുർ യൂനിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങിനെത്തിയ പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധാങ്കറിന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് സർവകലാശാല കാമ്പസിൽ പ്രവേശിക്കാനായില്ല. തൃണമൂൽ കോൺഗ്രസിെൻറ തൊഴിലാളി സംഘടനയായ ശിക്ഷ ബന്ധു സമിതി പ്രവർത്തകരാണ് കരിങ്കൊടി കാട്ടി ഗവർണറെ തടഞ്ഞുവെച്ചത്.
കാറിൽനിന്ന് പുറത്തിറങ്ങാനാവാതെപോയ ഗവർണർക്ക് വാർഷിക ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനാവാതെ മടങ്ങേണ്ടിവന്നു. തിങ്കളാഴ്ച ഉന്നതതല യോഗത്തിൽ പങ്കെടുക്കാനായി ജാദവ്പുർ യൂനിവേഴ്സിറ്റിയിലെത്തിയപ്പോൾ ഗവർണർക്കെതിരെ വിദ്യാർഥികളും പ്രതിഷേധിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.