പൊതുജന ബോധവത്കരണത്തിന് ഛോട്ടാ ഭീമിനെ കൂട്ടുപിടിച്ച് വെസ്റ്റേൺ റെയിൽവേ
text_fieldsമുംബൈ: പൊതുജന അവബോധവും റെയിൽവേ സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സവിശേഷ സംരംഭത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ആനിമേറ്റഡ് ടെലിവിഷൻ പരമ്പരയിലെ സാങ്കൽപിക കഥാപാത്രമായ ഛോട്ടാ ഭീമുമായി സഹകരിക്കാൻ വെസ്റ്റേൺ റെയിൽവേ .
'കുട്ടികളെ രസിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യൻ കഥാപാത്രമാണ് ഛോട്ടാ ഭീം. സുരക്ഷക്കും മറ്റ് കാര്യങ്ങൾക്കും വേണ്ടി യാത്രക്കാരിലേക്ക് എത്തിച്ചേരാൻ ഞങ്ങൾ ശ്രമിക്കുന്നു. മൻ കി ബാത്തിൽ കാർട്ടൂൺ കഥാപാത്രത്തെ പ്രധാനമന്ത്രി പ്രശംസിച്ചപ്പോൾ ഛോട്ടാ ഭീമും വെസ്റ്റേൺ റെയിൽവേയും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും അത് യാത്രക്കാർക്കിടയിലുള്ള വ്യാപ്തി വർധിപ്പിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ചിന്തിച്ചു.' വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വിനീത് അഭിഷേക് പറഞ്ഞു.
യഥാർഥത്തിൽ ഞങ്ങളുടെ യാത്രക്കാർ മുതിർന്നവരാണ്. എങ്കിലും കുട്ടികൾ വഴി മുതിർന്നവരിലേക്ക് എത്താൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ഹൃദയങ്ങളിലേക്കെത്താൻ വെസ്റ്റേൺ റെയിൽവേ പാരമ്പര്യേതര മാർഗം സ്വീകരിക്കുന്നുവെന്നും സി.പി.ആർ.ഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഛോട്ടാ ഭീമിനെയും കുടുംബത്തെയും പോലുള്ള കഥാപാത്രങ്ങളെ പ്രിന്റ്, ഡിജിറ്റൽ, ടെലിവിഷൻ, റേഡിയോ, പോസ്റ്ററുകൾ, സ്കൂൾ പരിപാടികൾ തുടങ്ങിയ ഭൗതിക ഇൻസ്റ്റാളേഷനുകൾ ഉൾപ്പെടെ വിവിധ മാധ്യമ ഫോർമാറ്റുകളിൽ ഒരു വർഷത്തേക്ക് ഉപയോഗിക്കും.
റെയിൽവേ സുരക്ഷയെയും ഉത്തരവാദിത്ത പെരുമാറ്റത്തെയും കുറിച്ചുള്ള പ്രധാന സന്ദേശങ്ങൾ ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിന് ഛോട്ടാ ഭീം ഫ്രാഞ്ചൈസിയുടെ വ്യാപകമായ ആകർഷണം പ്രയോജനപ്പെടുത്തുക എന്നതാണ് ഈ തന്ത്രപരമായ സഹകരണത്തിന്റെ ലക്ഷ്യം. പ്രത്യേകിച്ച് ചെറുപ്പക്കാരായ പ്രേക്ഷകരെയും കുടുംബങ്ങളെയും ലക്ഷ്യം വച്ചാണ് ഇത്.
ഛോട്ടാ ഭീമിന്റെ രാജ്യവ്യാപകവും ആഗോളവുമായ ജനപ്രീതി കുട്ടികളിൽ നല്ല സ്വാധീനം ചെലുത്തുകയും അവരെ പോസിറ്റീവായി സ്വാധീനിക്കാൻ കഴിവുള്ളതുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.