ഉത്തരാഖണ്ഡ് മിന്നൽ പ്രളയം: കാരണം തിരഞ്ഞ് ശാസ്ത്രലോകം
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിനു പിന്നിലെ കാരണം തിരഞ്ഞ് ശാസ്ത്രലോകം. ദുരന്തകാരണത്തെക്കുറിച്ച് ഇപ്പോൾ കൃത്യമായ നിഗമനത്തിൽ എത്താനാകില്ലെന്നാണ് പൊതു അഭിപ്രായം. കൂറ്റൻ മഞ്ഞുപാളി തകർന്നതാണ് കാരണമെന്ന വിലയിരുത്തലുണ്ട്. എന്നാൽ, വൻ ഹിമപാതത്തിെൻറ സാധ്യത ചൂണ്ടിക്കാണിക്കുന്നവരുണ്ട്.
മേഖലയുടെ പരിസ്ഥിതി ലോല സ്വഭാവം അവഗണിച്ചുള്ള വികസന പ്രവർത്തനവും കാലാവസ്ഥ മാറ്റവുമാണ് അപകട കാരണമെന്ന് പരിസ്ഥിതി വിദഗ്ധരും പറഞ്ഞു. പ്രാഥമിക നിഗമനം അനുസരിച്ച് മഞ്ഞുപാളി തകർന്നാണ് പ്രളയമുണ്ടായതെന്ന് ജിയേളാജിക്കൽ സർവേ ഓഫ് ഇന്ത്യയും കരുതുന്നു. ഉയർന്ന പ്രദേശങ്ങളായ ഋഷിഗംഗ, ധൗലിഗംഗ എന്നിവിടങ്ങളിലും അതിെൻറ മുകളിലുമാണ് ഇത് സംഭവിച്ചത്.
എന്നാൽ, ഹിമപാളിയുടെ തകർച്ചക്ക് സാധ്യത കുറവാണെന്നാണ് ഐ.ഐ.ടി ഇന്ദോറിലെ േഗ്ലഷ്യോളജി അസി. പ്രഫസർ ഡോ. മുഹമ്മദ് ഫാറൂഖ് അഅ്സം പറയുന്നത്. ഹിമപാളിക്കകത്തുള്ള തടാകം (വാട്ടർ പോക്കറ്റ്സ്) പൊട്ടിയതാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വികസനത്തിെൻറ പേരിൽ ഹിമാലയത്തിെൻറ ആവാസവ്യവസ്ഥയെ തകർക്കുന്നത് അവസാനിപ്പിക്കാനുള്ള അവസരമായി ചമോലിയിലെ ദുരന്തം മാറണമെന്ന് മഗ്സസെ അവാർഡ് ജേതാവും 'ചിപ്കോ' നേതാവുമായ ചാന്ദി പ്രസാദ് ഭട്ട് പറഞ്ഞു. ഋഷിഗംഗ വൈദ്യുതി പദ്ധതി പോലുള്ളവക്ക് പാരിസ്ഥിതിക അനുമതി നൽകാൻ പാടില്ലായിരുന്നുവെന്നും 87കാരനായ ഭട്ട് കൂട്ടിച്ചേർത്തു. പദ്ധതിയുണ്ടാക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് 2010ൽതന്നെ പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചിരുന്നു. അത് പരിഗണിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായ മരണങ്ങളും നാശവും ഒഴിവാക്കാമായിരുന്നു. -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.