മഹാരാഷ്ട്രയിൽ ഇനിയെന്ത്?
text_fieldsമുംബൈ: സർക്കാറുണ്ടാക്കാനുള്ള ശ്രമത്തിൽനിന്ന് ബി.ജെ.പി പിന്മാറിയതോടെ മഹാരാഷ്ട് രയിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപപ്പെടുമോ, അതോ രാഷ്ട്രപതി ഭരണത്തിന് വഴിമാറുമോ? കോൺഗസ് ഹൈകമാൻഡിെൻറയും എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിെൻറയും കൈകളിലാണ് ഇതിനുള ്ള ഉത്തരം.
ബി.ജെ.പിയെ അധികാരത്തിൽനിന്ന് അകറ്റാൻ സേനയെ പിന്തുണക്കണമെന്ന് കോൺ ഗ്രസ്, എൻ.സി.പി നേതാക്കളിൽ പലരും പറയുന്നു. എന്നാൽ, ഹിന്ദുത്വ പാർട്ടിയായ ശിവസേനയുമായി സഖ്യമാകുന്നത് ദേശീയതലത്തിൽ എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യമാണ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കു മുന്നിലുള്ളത്. അതേസമയം, സഖ്യമാവുകയാണെങ്കിൽ പാലിക്കേണ്ട സമവാക്യം എൻ.സി.പി ശിവസേനക്ക് നൽകിയതായി വിവരമുണ്ട്.
കോൺഗ്രസ് പുറത്തു നിന്ന് പിന്തുണക്കുകയും എൻ.സി.പി സേനയോടൊപ്പം സർക്കാറുണ്ടാക്കുകയും ചെയ്താൽ സ്പീക്കർ പദവി കോൺഗ്രസിനായിരിക്കും എന്നതാണ് ഒന്ന്. പിന്നെ വകുപ്പുകളുമായി ബന്ധപ്പെട്ടതും.
കോൺഗ്രസും എൻ.സി.പിയും സേനയെ പിന്തുണക്കുന്നത് തടയാനാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ നേരേത്ത ആർ.എസ്.എസ് രംഗത്തിറക്കിയത്. കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടലുമായി ഗഡ്കരി ചർച്ച നടത്തുകയും ചെയ്തു. സേനയെ പിന്തുണക്കാതിരിക്കാൻ കോൺഗ്രസ്, എൻ.സി.പി നേതാക്കൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നാണത്രെ അഹ്മദ് പട്ടേൽ ആവശ്യപ്പെട്ടത്. കേന്ദ്ര നേതൃത്വത്തോട് സംസാരിക്കട്ടെ എന്ന് ഗഡ്കരി പ്രതികരിച്ചെന്നും പറയുന്നു.
എന്നാൽ, ഇതിനു തൊട്ടുപിന്നാലെയാണ് സോണിയ, രാഹുൽ, പ്രിയങ്കമാരുടെ സുരക്ഷ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. കോൺഗ്രസ് എം.എൽ.എമാരും നേതാക്കളും ജയ്പുരിലാണുള്ളത്. ഇവരുമായി ചർച്ച നടത്തിയ എ.െഎ.സി.സി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ, തങ്ങൾ പ്രതിപക്ഷത്തിരിക്കുമെന്ന് ആവർത്തിച്ചെങ്കിലും അന്തിമ തീരുമാനം ഹൈകമാൻഡിേൻറതാണെന്നും പറഞ്ഞു. എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ പവാറിനെയും കണ്ടു. എൻ.സി.പി ചൊവ്വാഴ്ച എം.എൽ.എമാരുടെ യോഗം ചേരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.