ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാകുമോ? എന്താണ് സർക്കാർ നിലപാട്...
text_fieldsന്യൂഡൽഹി: ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കണമെന്ന ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ(ഐ.ബി.എ) നിർദേശത്തിന് നിലപാട് വ്യക്തമാക്കി കേന്ദ്രം.
എല്ലാ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധി നൽകണമെന്ന് ഐ.ബി.എ നിർദേശിച്ചതായി കേന്ദ്രധന മന്ത്രാലയം ജൂലൈ 28ന് ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. ഈ നിർദേശം കേന്ദ്രസർക്കാറിന്റെ പരിഗണനയിലാണ്. പൊതുമേഖലാ ബാങ്കുകളിൽ നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ അവധിദിനമാണ്. പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരുടെ അപര്യാപ്തത കേന്ദ്രസർക്കാറിന്റെ പരിഗണനയിലുണ്ടെന്നും ഇത് പരിഹരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
എല്ലാ ശനിയാഴ്ചയും അവധിദിനമായി പ്രഖ്യാപിക്കണമെന്ന് കാണിച്ച് ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ(എ.ഐ.ബി.ഒ.സി)ആണ് നിർദേശിച്ചത്. ജീവനക്കാരുടെ തൊഴിൽക്ഷമതക്കും കഴിവിനും സുഗമമായ തൊഴിലിടത്തിനും ഇത് വളരെ സഹായിക്കുമെന്നും എ.ഐ.ബി.ഒ.സി ശിപാർശ ചെയ്തു. ഇതുസംബന്ധിച്ച് കെ.സി. വേണുഗോപാൽ എം.പിയാണ് ലോക്സഭയിൽ ചോദ്യമുന്നയിച്ചത്. ഈ നിർദേശം സർക്കാർ പരിഗണിക്കുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് കെ.സി. വേണുഗോപാൽ ഉന്നയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി പൊതുമേഖല ബാങ്കുകളിൽ എല്ലാ ശനിയാഴ്ചയും അവധിദിനമായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.