ചുഴലിക്കാറ്റും മഴയും; രാമേശ്വരത്ത് നൂറോളം ബോട്ടുകൾ തകർന്നു
text_fieldsചെന്നൈ: രാമേശ്വരം കടലോരത്ത് അർധരാത്രിയോടെ വീശിയ ചുഴലിക്കാറ്റിലും മഴയിലും നൂറോളം മത്സ്യബന്ധന ബോട്ടുകൾ തകർന്നതായി റിപ്പോർട്ട്. പാമ്പൻ, തങ്കച്ചിമഠം, മണ്ഡപം വടക്ക് കടൽക്കരയിൽ നിർത്തിയിട്ടിരുന്ന ബോട്ടുകളാണ് കാറ്റിൽ കൂട്ടിയിടിച്ചും കടൽഭിത്തികളിലിടിച്ചും തകർന്നത്. വലകളുൾപ്പെടെ മത്സ്യബന്ധന ഉപകരണങ്ങളും ഉപയോഗ്യമല്ലാതായി.
50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ലോക്ഡൗൺ കാലത്ത് മത്സ്യബന്ധനം നടത്താനാവാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് ബോട്ടുകൾ തകർന്നത് കനത്ത ആഘാതമായി. ഞായറാഴ്ച വൈകീട്ട് കോയമ്പത്തൂർ, മധുര, തഞ്ചാവൂർ, പുതുച്ചേരി മേഖലകളിലും ചുഴലിക്കാറ്റിലും പേമാരിയിലും കനത്ത നാശനഷ്ടമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.