ഓടുന്ന ബസിൽ ആരുമറിയാതെ കുഞ്ഞിനെ പ്രസവിച്ചു, ഉടൻ തന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞ് 19കാരിയും കൂട്ടുകാരനും
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഓടികൊണ്ടിരുന്ന ബസിൽ പ്രസവിച്ച യുവതി കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മഹാരാഷ്ട്രയിലെ പർബാനിയിലാണ് സംഭവം. യുവതിയും ഭർത്താവെന്ന് പറയുന്ന ആളും ചേർന്നാണ് കുട്ടിയെ പുറത്തേക്കെറിഞ്ഞത്. കുട്ടി ഉടൻ തന്നെ മരിച്ചു. റിതിക ധിരെ എന്ന 19കാരിയെയും അൽത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റർ ചെയ്തു.
ബസിനു മുകളിലും താഴെയും ബർത്തുകളുണ്ടായിരുന്നു. യാത്രക്കാരിലൊരാൾ എന്തോ പുറത്തേക്ക് എറിയുന്നതായി ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ചോദിച്ചപ്പോൾ തന്‍റെ ഭാര്യക്ക് ബസ് യാത്ര മൂലം ക്ഷീണമുണ്ടെന്നും ഛർദിക്കകുയാണെന്നും അൽത്താഫ് പറഞ്ഞു. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാരിലൊരാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് വണ്ടി തടഞ്ഞു നിറുത്തി ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ ബസിനകത്തുനിന്നും എറിയുകയായിരുന്നുവെന്ന് മനസിലായത്.
ഗർഭിണിയായിരുന്ന യുവതിക്ക് യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെട്ടു. പിന്നാലെ കുഞ്ഞിന് ജന്മം നൽകി. ദമ്പതികൾ കുഞ്ഞിനെ ഒരു തുണിയിൽ പൊതിഞ്ഞ് വാഹനത്തിൽ നിന്നു പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
വളർത്താൻ കഴിയാത്തതിനാലാണ് കുട്ടിയെ എറിഞ്ഞു കളഞ്ഞതെന്ന് ഇരുവരും പൊലീസിനു മൊഴി നൽകി. പർബാനി സ്വദേശികളായ ഇവർ, ഒരു വർഷത്തിലേറെയായി പുണെയിലാണ് താമസിക്കുന്നത്. യുവതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികളാണെന്ന് പറഞ്ഞെങ്കിലും വിവാഹസർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.