സ്ത്രീ സുരക്ഷാ ഇൻഡക്സ് 2025; ഒന്നാം റാങ്ക് കൊഹിമക്ക്, ഡൽഹിയെക്കാൾ സുരക്ഷിതം മുംബൈ
text_fields2025 ലെ സ്ത്രീ സുരക്ഷാ ഇൻഡക്സ് റിപ്പോർട്ട് പുറത്ത് വരുമ്പോൾ രാജ്യത്തെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരം എന്ന പദവി നാഗാലാൻഡിലെ കൊഹിമ നേടിയിരിക്കുകയാണ്. പിന്നാലെ മഹാരാഷ്ട്രയിലെ വിശാഖപട്ടണവും ഒഡിഷയിലെ ഭുവനേശ്വറും പട്ടികയിലെ മുൻ നിരയിലുണ്ട്. രാജ്യത്തെ 31 പ്രധാന നഗരങ്ങളെ ഉൾപ്പെടുത്തിയാണ് സ്ത്രീ സുരക്ഷാ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതിൽ ഏഴു നഗരങ്ങൾ മികച്ച നേട്ടം കൈവരിച്ചു.
പട്ടികയിൽ ഏറ്റവും പിന്നിലുള്ള റാഞ്ചിയും ശ്രീനഗറും സ്ത്രീ സുരക്ഷയിൽ ആശങ്ക വർധിപ്പിക്കുന്നു. രാജ്യത്തെ മെട്രോ പൊളിറ്റൻ നഗങ്ങളിൽ ഡൽഹിയെയും കൊൽക്കത്തയെയും കടത്തി വെട്ടി മുബൈ മുൻ നിരയിലാണ്. ഐസ്വാൾ, ഗാങ്ടോക്ക്, ഇറ്റാനഗർഎന്നിങ്ങനെ നിരവധി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നഗരങ്ങൾക്ക് ഇൻഡക്സിൽ ഉയർന്ന റാങ്ക് ലഭിച്ചിട്ടുണ്ട്.
ഇവിടത്തെ തുല്യത, സാമൂഹിക പങ്കാളിത്തം, മികച്ച പൊലീസ് സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ ഇവയൊക്കെയാണ് നേട്ടത്തിനു പിന്നിലെന്ന് വിദഗ്ദർ പറയുന്നു. റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള ഫരീദാബാദിലും പാഠ്നയിലും ജയ്പൂരിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വേരുപിടിച്ച പുരുഷാധിപത്യ മനോഭാവങ്ങളും നിലനിൽക്കുന്നതായി വിലയിരുത്തുന്നു.
12770 സ്ത്രീകളുടെ കാഴ്ചപ്പാടുകളും വ്യക്തിപരമായ അനുഭവങ്ങളും അവലോകനം ചെയ്താണ് ഇൻഡക്സ് തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ 40 ശതമാനം സ്ത്രീകൾ നഗരങ്ങളിൽ സുരക്ഷിതമല്ല എന്നാണ് ഇൻഡക്സ് വെളിപ്പെടുത്തുന്നത്.
രാജ്യത്തെ മൂന്നിൽ രണ്ട് സ്ത്രീകൾ അതിക്രമങ്ങൾക്കിരയാകുന്ന സാഹചര്യമുള്ളപ്പോൾ അതിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോ റെക്കേോഡ് (എൻ.സി.ആർ.ബി) ചെയ്യുന്നതെന്നാണ് ഇൻഡക്സ് ചൂണ്ടിക്കാട്ടുന്നത്. സർവെ ചെയ്തതിൽ ഏഴു ശ്തമാനം സ്ത്രീകൾ 2024ൽ അതിക്രമങ്ങൾക്കിരയായെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.എൻ.സി.ആർ.ബിയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ 100 ഇരട്ടി വരുമിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.