2023ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ
text_fieldsകോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ
യോഗത്തിൽ കോൺഗ്രസ് എം.പി ജയറാം രമേശ് സംസാരിക്കുന്നു
ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമനിർമാണ സഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന 2023ലെ നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര നിയമകാര്യ മന്ത്രാലയം വ്യാഴാഴ്ച അർധരാത്രി വിജ്ഞാപനമിറക്കി. ഇതിന്മേലുള്ള നിയമഭേദഗതി ലോക്സഭ ചർച്ച ചെയ്യുന്ന സന്ദർഭത്തിലാണ് പ്രാബല്യത്തിലാക്കിയുള്ള വിജ്ഞാപനം. 2023 സെപ്റ്റംബറിലാണ് നാരീശക്തി വന്ദൻ അധിനിയമം എന്ന പേരിലുള്ള വനിതാ സംവരണ നിയമം പാർലമെന്റ് പാസാക്കിയത്. കേന്ദ്രനീക്കം ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്കായി മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2023ലെ നിയമം. എന്നാലത്, 2027ലെ സെൻസസ് പ്രക്രിയ പൂർത്തിയാക്കി, മണ്ഡല പുനർനിർണയം ചെയ്ത ശേഷം 2034ലെ പൊതുതെരഞ്ഞെടുപ്പിൽ മാത്രമേ നടപ്പാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

