Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാടകാന്തം മുഖ്യമന്ത്രി...

നാടകാന്തം മുഖ്യമന്ത്രി പദത്തിലേക്ക്; സത്യപ്രതിജ്ഞ ആഘോഷമാക്കി ബി.ജെ.പി

text_fields
bookmark_border
നാടകാന്തം മുഖ്യമന്ത്രി പദത്തിലേക്ക്; സത്യപ്രതിജ്ഞ ആഘോഷമാക്കി ബി.ജെ.പി
cancel
camera_alt?????? ???????????????? ????????????? ?????? ??.????. ???????????? ????????? ??????????? ???? ????????????????

ബംഗളൂരു: കുതിരക്കച്ചവടത്തി​െൻറയും ‘ഒാപറേഷൻ താമര’യുടെയും ആരോപണനിഴലിൽ കർണാടകയുടെ 25ാം മുഖ്യമന്ത്രിയായി ബി.എസ ്. യെദിയൂരപ്പ എന്ന കർണാടക ബി.ജെ.പിയുടെ രാഷ്​​ട്രീയ ചാണക്യൻ അധികാരമേൽക്കുമ്പോൾ ബി.ജെ.പി ക്യാമ്പ് ആഹ്ലാദത്തിലാണ ്. ഉടനെ സർക്കാർ രൂപവത്കരിക്കില്ലെന്ന തീരുമാനത്തിനിടെയാണ് അപ്രതീക്ഷിതമായി വെള്ളിയാഴ്ച രാവിലെ യെദിയൂരപ്പയുടെ പ്രഖ്യാപനമെത്തുന്നത്. അതിനാൽതന്നെ വരും ദിവസങ്ങളിലും കർണാടകയിൽ രാഷ്​​ട്രീയ നാടകങ്ങൾക്ക് കുറവുണ്ടാകില്ല. വിശ ്വാസ വോട്ടെടുപ്പ്, മന്ത്രിസഭ രൂപവത്കരണം തുടങ്ങിയ നിരവധി കടമ്പകളാണ് ഇനി യെദിയൂരപ്പക്ക് മുന്നിലുള്ളത്.

വി ശ്വാസ വോട്ടെടുപ്പ് നടക്കുന്ന തിങ്കളാഴ്ച വരെ വിമത എം.എൽ.എമാർ മുംൈബയിൽ തുടരും. വിശ്വാസ വോട്ടെടുപ്പിൽ സഖ്യസർക് കാർ പരാജയപ്പെട്ട ദിവസം മുതൽ യെദിയൂരപ്പയുടെ വസതിയാണ് ശ്രദ്ധകേന്ദ്രമായിരുന്നത്. ചൊവ്വാഴ്ച രാത്രി മുതൽ സംസ്ഥാ ന നേതാക്കളും പ്രവർത്തകരും യെദിയൂരപ്പയെ അഭിനന്ദിക്കാനായി എത്തിക്കൊണ്ടിരുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും പ്രവർത്തകരുടെ നീണ്ടനിരയായിരുന്നു ഡോളേഴ്സ് കോളനിയിലെ യെദിയൂരപ്പയുടെ വസതിക്ക് മുന്നിലുണ്ടായിരുന്നത്.

വിശ്വാസ വോട്ടെടുപ്പിൽ സഖ്യസർക്കാർ പരാജയപ്പെട്ടശേഷവും ബി.ജെ.പി അധികാരത്തിലേറാൻ വൈകിയതിൽ പ്രവർത്തകരിലും അതൃപ്തിയുണ്ടായിരുന്നു. വ്യാഴാഴ്ചയോടെ കേന്ദ്ര നേതൃത്വത്തി​െൻറ തീരുമാനം വൈകിയതോടെ അത് അമർഷത്തിലേക്ക് നീണ്ടു. അപ്രതീക്ഷിതമായി വെള്ളിയാഴ്ച രാവിലെ ഗവർണറെ കാണുമെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചതോടെ ബി.ജെ.പി ക്യാമ്പ്​ ആവേശത്തിലായി. രാവിലെ പത്തോടെ യെദിയൂരപ്പ ഗവർണറെ കാണാൻ പോയി. തുടർന്ന് സർക്കാർ രൂപവത്കരിക്കാനുള്ള സമ്മതം ഗവർണർ വാജുഭായ് അറിയിക്കുകയായിരുന്നു. വൈകീട്ട് ആറിനുശേഷം രാജ് ഭവനിൽ സത്യപ്രതിജ്ഞ നടത്തുന്നതിന്​ അനുമതിയും ഗവർണർ നൽകിയതോടെ യെദിയൂരപ്പയുടെ വസതിക്കും ബി.ജെ.പി ആസ്ഥാനത്തും പ്രവർത്തകർ ആഘോഷം തുടങ്ങി.


ചെണ്ടമേളം, കൊമ്പ്, കുഴൽ തുടങ്ങിയ കേരളത്തി​െൻറ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ ആഘോഷിച്ചത്. യെദിയൂരപ്പയുടെ വസതിക്ക് മുന്നിൽ നൃത്തമാടിയും ബി.ജെ.പി കൊടിയേന്തിയും പ്രവർത്തകർ സന്തോഷം പങ്കിട്ടു. രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കവും ഇതിനിടെ ആരംഭിച്ചു. സത്യപ്രതിജ്ഞ ചടങ്ങി​െൻറ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് നഗരത്തിൽ െപാലീസ് ഏർപ്പെടുത്തിയത്. രാജ്ഭവൻ റോഡിൽ ഉൾപ്പെടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സത്യപ്രതിജ്ഞക്ക് മുന്നോടിയായി കാർഗിൽ വിജയദിവസമായ വെള്ളിയാഴ്ച ബംഗളൂരുവിലെ കാർഗിൽ യുദ്ധസ്മാരകം യെദിയൂരപ്പ സന്ദർശിച്ചു. തുടർന്ന് വൈകീട്ട് മല്ലേശ്വരത്തെ ക്ഷേത്രത്തിലും സന്ദർശനം നടത്തി.

വൈകീട്ട് ആറിന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ആയിരങ്ങളാണ് പങ്കെടുത്തത്. രാജ്ഭവൻ റോഡിൽ ഉൾപ്പെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ സർക്കാർ രൂപവത്കരണം സാവധാനം മതിയെന്ന കേന്ദ്ര നേതൃത്വത്തി​െൻറ തീരുമാനം സമ്മർദത്തിലൂടെ മാറ്റുന്നതിന് യെദിയൂരപ്പക്കും വിമതർക്കും കഴിഞ്ഞു എന്നുവേണം കരുതാൻ. സർക്കാർ രൂപവത്കരണവുമായി മുന്നോട്ടുപോകാൻ മുംബൈയിലുള്ള വിമതരും സമ്മർദം ചെലുത്തുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിൽ വിമതർ പങ്കെടുക്കില്ലെന്ന ഉറച്ചവിശ്വാസത്തിൽ വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോൾ യെദിയൂരപ്പയെ കാത്തിരിക്കുന്നത് കുറെയേറെ വെല്ലുവിളികളാണ്. ഭൂരിപക്ഷം തെളിയിച്ചാലും മുന്നോട്ടുള്ള പോക്ക് ഞാണിന്മേൽ കളിയാകുമെന്നുറപ്പാണ്. വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന യെദിയൂരപ്പയുടെ ഒറ്റ ഉറപ്പിലാണ് കേന്ദ്ര നേതൃത്വം സത്യപ്രതിജ്ഞക്കുള്ള സമ്മതം അറിയിച്ചത്. അതിനാൽതന്നെ മുഖ്യമന്ത്രിയായി ഭൂരിപക്ഷം തെളിയിക്കാനാകാതെ 24 മണിക്കൂറിനുശേഷം രാജിവെച്ച് ഒഴിഞ്ഞ കഴിഞ്ഞ വർഷത്തെ അവസ്ഥ ഇത്തവണ യെദിയൂരപ്പക്ക് ഉണ്ടാകുമോ എന്നാണ് രാഷ്​​ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വിശ്വാസ വോട്ടെടുപ്പിനുശേഷമുള്ള മന്ത്രിസഭ വികസനമായിരിക്കും യെദിയൂരപ്പ നേരിടുന്ന ആദ്യത്തെ വെല്ലുവിളി.

yediyurappa


കർണാടകയുടെ ചരിത്രത്തിലെ കറുത്തദിനം -ജെ.ഡി.എസ്
ബംഗളൂരു: ബി.ജെ.പിക്ക് കർണാടക നിയമസഭ വെറും പരീക്ഷണശാലയായി മാറിയെന്നും ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെ സർക്കാർ രൂപവത്കരിക്കാൻ ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. 106 പേരുടെ മാത്രം പിന്തുണയുള്ള ബി.ജെ.പിക്ക് നിലവിലെ സാഹചര്യത്തിൽ സർക്കാർ രൂപവത്കരിക്കാൻ കഴിയില്ലെന്നും ഭരണഘടന പ്രകാരം മുന്നോട്ടുപോകാതെ ഗവർണറെ സ്വാധീനിച്ചാണ് സർക്കാർ രൂപവത്കരിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. കർണാടകയുടെ ചരിത്രത്തിലെ കറുത്തദിനങ്ങളിലൊന്നാണ് വെള്ളിയാഴ്ചയെന്നും ബി.ജെ.പിയുടെ ഭരണഘടനാ വിരുദ്ധ നടപടികളിലൂടെ ജനാധിപത്യം തകർന്നുകൊണ്ടിരിക്കുകയാണെന്നും ജെ.ഡി.എസ് കുറ്റപ്പെടുത്തി. കുതിരക്കച്ചവടത്തിലൂടെയാണ് ബി.ജെ.പി കർണാടകയിൽ അധികാരം പിടിച്ചെടുത്തതെന്നും ജെ.ഡി.എസ് ട്വിറ്ററിൽ ആരോപിച്ചു.

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങിൽനിന്നും കോൺഗ്രസ് ജെ.ഡി.എസ് നേതാക്കളും മുൻ മന്ത്രിമാരും എം.എൽ.എമാരും വിട്ടുനിന്നപ്പോൾ വിമത എം.എൽ.എ റോഷൻ ബെയ്ഗ് ഉൾപ്പെടെ പങ്കെടുത്തു. സാങ്കേതികമായി സർക്കാർ രൂപവത്കരിക്കാനുള്ള അധികാരമില്ലാത്ത ബി.ജെ.പി ജനാധിപത്യവിരുദ്ധമായാണ് സർക്കാർ രൂവപവത്കരിക്കുന്നതെന്നും അതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് വി.എസ്. ഉഗ്രപ്പ വ്യക്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newsindia newsYediyurappa
News Summary - yediyurappa fourth time in cm seat -india news
Next Story