യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രി
text_fieldsലഖ്നോ: തീവ്ര ഹിന്ദുത്വ നിലപാടുകൾ ഉയർത്തി പിടിക്കുന്ന ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി. വൈകീട്ട് ലഖ്നോയിൽ ചേർന്ന ബി.ജെ.പി എം.എൽ.എമാരുടെ നിയമസഭാകക്ഷി യോഗമാണ് യോഗി ആദിത്യനാഥിനെ നേതാവായി തെരഞ്ഞെടുത്തത്. നിലവിൽ ഖൊരക്പൂരിൽ നിന്നുള്ള ലോക്സഭ അംഗമാണ് ആദിത്യനാഥ്. യു.പി മുഖ്യമന്ത്രിയായി ആദിത്യനാഥ് നാളെ സത്യപ്രതിജ്ഞ ചെയ്യും.
ഗോരഖ്പുർ സീറ്റിൽ നിന്ന് 1998, 1999, 2004, 2009, 2014 എന്നീ വർഷങ്ങളിൽ യോഗി ആദിത്യനാഥ് ലോക്സഭയിലെത്തി. 26ാം വയസിൽ 12ാം ലോക്സഭയിലെത്തിയ അദ്ദേഹം സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ഹിന്ദു മഹാസഭ മുൻ അധ്യക്ഷൻ മഹന്ത് അവൈദ്യനാഥ് 2014 സെപ്റ്റംബർ 12ന് അന്തരിച്ചതിനെ തുടർന്ന് പിൻഗാമിയായ യോഗി ആദിത്യനാഥ്, ഗുരു ഗോരഖ്നാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്ഥാനവും ഏറ്റെടുത്തു.
തീവ്ര ഹിന്ദുത്വ നിലപാടുകൾ ഉയർത്തി പിടിക്കുന്ന ബി.ജെ.പി നേതാക്കളിൽ ഒരാളാണ് യോഗി ആദിത്യനാഥ്. വിവാദ പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും ആദിത്യനാഥ് എല്ലായ്പ്പോഴും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആർ.എസ്.എസിെൻറ പിന്തുണയാണ് ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനത്തെത്താൻ ഗുണകരമായത്.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആദിത്യനാഥ് കൂടികാഴ്ച നടത്തിയിരുന്നു. ഇൗ കൂടികാഴ്ചക്ക് ശേഷമാണ് ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാൻ അന്തിമ തീരുമാനമായത്. ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിെൻറ അനുകൂലികൾ രാവിലെ യു.പി തലസ്ഥാനമായ ലഖ്നോയിൽ പ്രകടനം നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.