Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി മൽസരിക്കില്ല;...

യോഗി മൽസരിക്കില്ല; എം.എൽ.സിയാകും

text_fields
bookmark_border
യോഗി മൽസരിക്കില്ല; എം.എൽ.സിയാകും
cancel

ലഖ്​നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. പകരം എം.എൽ.സിയായി നിയമസഭ കൗൺസിലിലേക്ക്​(ലെജിസ്​റ്റേറ്റീവ്​ കൗൺസിൽ) എത്താനാണ്​ യോഗിയുടെ ശ്രമം. ഉത്തർപ്രദേശ്​ ഉപമുഖ്യമന്ത്രിയായ കേശവേന്ദ്ര മൗര്യ, ദിനേശ്​ ശർമ, മന്ത്രി സ്വതന്ത്രദേവ്​ സിങ്​ എന്നിവരും ഇതേവഴി പിന്തുടർന്ന്​ എം.എൽ.സിയാകും. 

നിലവിൽ ഇവരാരും യു.പി നിയമസഭാംഗങ്ങളല്ല. ആദിത്യനാഥ്​ ഗോരഖ്​പൂർ എം.പിയും കേശവ്​ പ്രസാദ്​ മൗര്യ ഫൂൽപുർ എം.പിയുമാണ്​. മന്ത്രിസഭയിൽ തുടരണമെങ്കിൽ ഇവർ  യു.പി നിയമസഭയിൽ അംഗമാകണം. ഇതിനായി നിയമ നിർമാണസഭയിലേക്കോ കൗൺസിലിലേക്കോ ഇവർ വിജയിക്കണം. നിയമ നിർമാണ സഭയിലെത്തണമെങ്കിൽ മൂവരും ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കണം. എന്നാൽ നിലവിലെ യു.പി നിയമസഭയിലെ  ഭൂരിപക്ഷം ഉപയോഗിച്ച്​ എളുപ്പത്തിൽ മൂവർക്കും നിയമനിർമാണ കൗൺസിലിലേക്ക്​ എത്താൻ സാധിക്കും. 

നാല്​ എം.എൽ.സി സീറ്റുകളാണ്​ അടുത്ത മാസം ഒഴിവ്​ വരുന്നത്​. ഇതിൽ കാലാവധി കഴിയുന്ന മൂന്ന്​ സീറ്റുകൾ ബി.എസ്​.പിയുടേതാണ്​. ഒരെണം ബി.എസ്​.പിയിൽ ബി.ജെ.പിയിലെത്തിയ ജെയ്​ വീർ സിങ്​ രാജിവെച്ചതിനെ തുടർന്ന്​ ഒഴിവുവന്നതാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLegislative CouncilUttar PradeshYogi Adityanath
News Summary - Yogi Adityanath, Two Deputies To Be MLCs–India news
Next Story