ജിലേബിയും സമൂസയും ഇനി അധികം കഴിക്കേണ്ട; 'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് നിർബന്ധമാക്കിയതുപോലെ എണ്ണയിലും മധുരത്തിലും കുതിർന്ന പലഹാരം വിൽക്കണമെങ്കിലും ഇതുപോലൊരു മുന്നറിയിപ്പ് വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പഞ്ചസാരയിൽ മുക്കിയ ജിലേബിയും എണ്ണയിൽ കുളിച്ച സേമാസ ഉൾപ്പെടെയുള്ള പലഹാരങ്ങളും മുന്നറിയിപ്പോടെ വിൽക്കേണ്ടി വരുമെന്നാണ് മന്ത്രാലയം പറയുന്നത്.
ലഘുഭക്ഷണങ്ങളിലെ എണ്ണയും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്ന ‘ഓയിൽ ആൻഡ് ഷുഗർ’ ബോര്‍ഡുകള്‍ സ്ഥാപിക്കാൻ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കാന്റീനുകള്‍ക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു. കഫ്റ്റീരിയകളിലും പൊതു ഭക്ഷണശാലകളിലും ഭക്ഷണ കൗണ്ടറുകൾക്ക് സമീപം കടും നിറത്തിലുള്ളതും വായിക്കാൻ എളുപ്പമുള്ളതുമായ മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. പതിവ് ഉപഭോഗത്തിൽ നിന്നുള്ള ദീർഘകാല ആരോഗ്യ അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് ബോർഡിൽ വ്യക്തമാക്കും. 2050 ആകുമ്പോഴേക്കും 44.9 കോടി ഇന്ത്യക്കാർ അമിത ഭാരവും പൊണ്ണത്തടിയും ഉള്ളവരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.