Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുമതി നൽകാതെ ഡൽഹി പൊലീസ്; പ്രതിഷേധിച്ച യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
https://www.madhyamam.com/tags/youth-league
cancel
camera_alt

ഡൽഹിയിൽ ഒരുമിച്ചു സമരം ചെയ്തും അറസ്റ്റ് വരിച്ചും സി.പി.ഐ, മുസ്‍ലിം ലീഗ് നേതാക്കൾ. എം.പി സന്തോഷ്‌ കുമാർ എം.പി, ഷിബു മീരാൻ, അഹ്മദ് സാജു തുടങ്ങിയവർ പൊലീസ് വാഹനത്തിൽ

ന്യൂഡൽഹി: ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും രാജ്യതലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

നിരോധനാജ്ഞ ലംഘിച്ച് യുവജന വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹ്മദ് സാജു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ, എക്സിക്യൂട്ടിവ് അംഗം എം.പി. അബ്ദുൽ അസീസ്, ഹരിയാന സംസ്ഥാന ജനറൽ സെക്രട്ടറി ഉവൈസ് അഹ്മദ് ചൗധരി, ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഹലിം എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.

ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള യൂത്ത് ലീഗ് പ്രവർത്തകരും ഡൽഹിയിലെ എം.എസ്.എഫ് പ്രവർത്തകരും അണിനിരന്ന സമരം, കേരള ഹൗസ് പരിസരത്ത് നിന്ന് അരംഭിച്ച് ജന്ദർ മന്ദറിലേക്ക് പ്രകടനമായി നീങ്ങുന്നതിനിടയിൽ പൊലീസ് തടയുകയായിരുന്നു. അറസ്റ്റ് തടയാൻ ശ്രമിച്ച നേതാക്കളെ പൊലീസ് നേരിട്ടു.

അറസ്റ്റ് നടപടിക്കു ശേഷം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ്‌ സർഫറാസ് അഹ്‌മദ്‌, ഉത്തർ പ്രദേശ് സംസ്ഥാന പ്രസിഡന്റ്‌ കുമൈൽ അൻസാരി, ജനറൽ സെക്രട്ടറി ആഷിക്ക് ഇലാഹി എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും ജന്ദർ മന്തർ പരിസരത്തു യൂത്ത് ലീഗ് പ്രതിഷേധം തുടർന്നു.

പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനാൻ കഴിയില്ലെന്നും അന്തിമ വിജയം വരെ ഈ സമര മുഖത്ത് നിലയുറപ്പിക്കുമെന്നും ഷിബു മീരാൻ പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ഏറ്റെടുത്ത സമരമാണിത്. ഇന്ത്യൻ ജനാധിപത്യത്തെ ബി.ജെ.പിക്ക് തീറെഴുതാൻ ശ്രമിക്കുന്ന ദല്ലാളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറെന്നും അദ്ദേഹം രാജിവെച്ചിറങ്ങും വരെ പിന്നോട്ടില്ലെന്നും നേതാക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story