വൈ.എസ്.ആർ തെലങ്കാന മത്സരിക്കില്ല; കോൺഗ്രസിനെ പിന്തുണക്കും
text_fieldsഹൈദരാബാദ്: വൈ.എസ്.ആർ തെലങ്കാന പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കോൺഗ്രസിന് പിന്തുണ നൽകുമെന്നും പാർട്ടി അധ്യക്ഷ വൈ.എസ്. ശർമിള. ബി.ആർ.എസിന്റെ അഴിമതി നിറഞ്ഞ, ജനവിരുദ്ധ ഭരണം അവസാനിപ്പിക്കാനാണ് ഈ തീരുമാനമെടുത്തതെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് നേതാവും അവിഭക്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളാണ് ശർമിള.
സംസ്ഥാനത്ത് ഭരണമാറ്റത്തിന് സാധ്യതയുള്ള സാഹചര്യത്തിൽ സർക്കാർ വിരുദ്ധ വോട്ടുകൾ വിഭജിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും തനിക്ക് ആദരവുണ്ട്.
അവിഭക്ത ആന്ധ്രാപ്രദേശിൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത് തന്റെ പിതാവാണ്. രാഹുൽ ഗാന്ധിയുടെ പദയാത്ര കർണാടകയിൽ മാറ്റമുണ്ടാക്കി. തെലങ്കാനയിലും ഇതിന്റെ ഫലമുണ്ടാകുന്നത് തടയാൻ ഉദ്ദേശിക്കുന്നില്ല. കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിക്കുകയും കെ. ചന്ദ്രശേഖർ റാവു വീണ്ടും അധികാരത്തിൽ എത്തുകയുംചെയ്താൽ ചരിത്രം തനിക്ക് മാപ്പുനൽകില്ലെന്നും വൈ.എസ്. ശർമിള പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.