മനുഷ്യ പൂര്‍വികന്‍െറ പുതിയ വംശം കണ്ടെത്തി
text_fieldsകേപ്ടൗണ്‍: മനുഷ്യ പൂര്‍വികരിലെ പുതിയ വംശത്തിന്‍േറതെന്ന് കരുതുന്ന അസ്ഥികൂടങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെടുത്തെന്ന് ശാസ്ത്രജ്ഞര്‍. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് താമസിച്ചവരെന്നു കരുതുന്ന ഹ്യൂമന്‍ നലെഡി (Homo naledi) വിഭാഗത്തിലെ 15 ഭാഗിക അസ്ഥികൂടങ്ങളാണ് 1500 കഷണങ്ങളായി ചിതറിയ നിലയില്‍ റൈസിങ് സ്റ്റാര്‍ എന്നു പേരിട്ട ഗുഹയില്‍നിന്ന് ഗവേഷകസംഘം കണ്ടെടുത്തത്. ജൊഹാനസ്ബര്‍ഗില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ 40 മീറ്റര്‍ താഴ്ചയിലുള്ള ഗുഹയില്‍ അതീവ ഭദ്രമായി സൂക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇവയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫ. ലീ ബെര്‍ഗര്‍ പറഞ്ഞു.
കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ വിവിധ പ്രായക്കാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും അസ്ഥികൂടങ്ങള്‍ ഇവയിലുണ്ട്. ചളിയില്‍ പുതഞ്ഞ് ഇനിയും ആയിരക്കണക്കിന് അസ്ഥികള്‍ കിടക്കുന്നുണ്ടെന്നും വീണ്ടെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. കാലുകള്‍ നീണ്ട്, വട്ടത്തിലുള്ള ചെറിയ തലകളുമായി മെലിഞ്ഞ ശരീരമാണ് ഹോമോ നെലഡിയുടേതെന്നാണ് അനുമാനം. തലച്ചോറും പല്ലുകളും വളരെ ചെറുതാണെന്നും കൈകള്‍ മനുഷ്യരുടേതിന് സമാനമാണെന്നും കാലുകള്‍ നേരെ നടക്കാന്‍ പാകത്തിലാണെന്നും സംഘം പറയുന്നു. നാഷനല്‍ ജിയോഗ്രഫിക് ചാനല്‍ നല്‍കിയ ഫണ്ട് ഉപയോഗിച്ച് നടത്തിയ ഗവേഷണഫലങ്ങള്‍ ശരിയല്ളെന്ന ആരോപണവുമായി വിദഗ്ധര്‍ രംഗത്തത്തെിയിട്ടുണ്ട്. ഹ്യൂമന്‍ ഇറക്ടസ് വിഭാഗത്തില്‍പെട്ടതാണ് അസ്ഥികൂടങ്ങളെന്നും പുതിയ വിഭാഗത്തിന്‍േറതല്ളെന്നും ഒരു വിഭാഗം പറയുന്നു. അതേസമയം, അതിസാഹസികമായിപ്പോലും സാധാരണ മനുഷ്യര്‍ക്ക് എത്തിപ്പെടാനാകാത്ത ഗുഹയില്‍ എങ്ങനെയാണ് ഇത്രയും അസ്ഥികൂടങ്ങള്‍ എത്തിയതെന്നതും കുഴക്കുന്ന ചോദ്യമാണ്.
.jpg)
ഗുഹയിലേക്കുള്ള വഴിയില്‍ ചില ഭാഗങ്ങളില്‍ ഇഞ്ചുകള്‍ മാത്രമാണ് വീതി. എല്ലാവര്‍ക്കും സഞ്ചരിക്കാനാകാത്തതിനാല്‍ തീരെ മെലിഞ്ഞ സ്ത്രീകളെ ഉപയോഗിച്ചാണ് ഗവേഷകസംഘം അസ്ഥികൂടങ്ങള്‍ കണ്ടത്തെിയത്. നെറ്റിയില്‍ ടോര്‍ച്ച് ഘടിപ്പിച്ചാണ് ഇവര്‍ ഏറെ ദൂരം സഞ്ചരിച്ച് അകത്തത്തെിയത്.
ഗവേഷകര്‍ സാമ്പ്ളുകള്‍ കണ്ടത്തെിയ ഡിനലെഡി ഗുഹയില്‍ മുമ്പും ഗവേഷകര്‍ എത്തിയിരുന്നെങ്കിലും കൂടുതല്‍ പഠനങ്ങള്‍ നടന്നിരുന്നില്ല. അസ്ഥികള്‍ പാറയില്‍ പൊതിഞ്ഞ നിലയിലല്ലാത്തതിനാല്‍ അസ്ഥികൂടങ്ങളുടെ കാര്‍ബണ്‍ ഡേറ്റിങ് കാലഗണന സാധ്യമല്ല. ഇവര്‍ ജീവിച്ചത് 30 ലക്ഷം വര്‍ഷം മുമ്പെന്നത് അനുമാനം മാത്രമാണെന്നും കാലം നിര്‍ണയിക്കാനുള്ള പഠനം നടത്തുമെന്നും ഗവേഷകസംഘത്തിലെ പോള്‍ ഡര്‍ക്സ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.