പിഴവ് ഉപയോഗപ്പെടുത്തി ആപ്ലിക്കേഷന്‍; വിദ്യാര്‍ഥിയുടെ ഇന്‍േറണ്‍ ഫേസ്ബുക്ക് റദ്ദാക്കി
text_fieldsവാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ വിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തിരുന്ന ഇന്‍േറണ്‍ഷിപ് അവസരം ഫേസ്ബുക് റദ്ദാക്കി. ഫേസ്ബുക്കിന്‍െറ മെസേജിങ് ആപ്ളിക്കേഷനായ മെസഞ്ചറിലെ പിഴവ് മുതലെടുത്ത് ആപ്ളിക്കേഷന്‍ നിര്‍മിച്ചതിനെ തുടര്‍ന്നാണ് ഹാര്‍വാഡ് യൂനിവേഴ്സിറ്റിയിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ അരന്‍ ഖന്നയുടെ ഇന്‍േറണ്‍ഷിപ് ഫേസുബുക് റദ്ദാക്കിയത്. മേയ് അവസാനമാണ് ഇന്‍േറണ്‍ഷിപ് ആരംഭിക്കേണ്ടിയിരുന്നത്.
മെസഞ്ചര്‍ ഉപയോക്താക്കള്‍ സന്ദേശം അയക്കുമ്പോള്‍ അവരുടെ സ്ഥലവും അതോടൊപ്പം വ്യക്തമാവുമായിരുന്നു. ഉപയോക്താക്കളുടെ സ്ഥലവിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് അരന്‍ പുതിയ ആപ്ളിക്കേഷന്‍ നിര്‍മിച്ചത്. മെയ് 26 ന് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡികളിലും പുതിയ ആപ്ളിക്കേഷനെക്കുറിച്ച് പോസ്റ്റുകളിട്ടു. ഇതോടെ നിരവധി പേര്‍ പുതിയ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു. മെയ് 29ന് ഇന്‍േറണ്‍ഷിപ്പിന് ചേരുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഫേസ്ബുക് ഇന്‍േറണ്‍ഷിപ് റദ്ദു ചെയ്തത്.
ഫേസ്ബുക്കിന്‍െറ സ്വകാര്യതാ ലംഘനങ്ങളെ കുറിച്ചും ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും അരന്‍ ഖന്ന ഹാര്‍വാഡ് ടെക്നോളജി സയന്‍സ് ജേണലില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ ഇത് സംബ്നധിച്ച് പ്രസ്താവന നടത്താന്‍ ഫേസ്ബുക് നിര്‍ബന്ധിതമായി. സ്ഥലം വെളിപ്പെടുത്തുന്നത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് നിയന്ത്രണമുള്ള തരത്തില്‍ മെസഞ്ചര്‍ ആപ്ളിക്കേഷന്‍ പുതുക്കിയതായി ഫേസ്ബുക് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.