163 ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ പാകിസ്താന്‍ വിട്ടയച്ചു
text_fieldsകറാച്ചി: മൂന്ന് ബാലന്‍മാര്‍ അടക്കം 163 ഇന്ത്യന്‍ മല്‍സ്യബന്ധകരെ പാകിസ്താന്‍ വിട്ടയച്ചു. ലാന്ദി,മാലിര്‍ ജയിലുകളില്‍ അടച്ചവരെയാണ് മോചിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശെരീഫും തമ്മില്‍ ഏതാനും ആഴ്ച മുമ്പ് റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇവരെ വിട്ടയക്കുന്നത് സംബന്ധിച്ച് ധാരണയായിരുന്നു. ഇരു രാജ്യങ്ങളിലുമുള്ള മല്‍സ്യബന്ധകരെയും പിടിച്ചെടുത്ത ബോട്ടുകളും 15 ദിവസത്തിനുള്ളില്‍ കൈമാറുമെന്നായിരുന്നു ധാരണ. കറാച്ചിയിലെ കാന്‍റ് സ്റ്റേഷനില്‍ നിന്ന് ലാഹോറിലത്തെിച്ചശേഷം വാഗാ അതിര്‍ത്തിയില്‍വെച്ച് ഇവരെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുമെന്ന് പാക് ഉദ്യോഗ്സഥന്‍ അറിയിച്ചു. സന്നദ്ധ സംഘടനകളില്‍ നിന്നും പ്രവിശ്യാ അധികൃതരില്‍ നിന്നും കാശും മറ്റ് സമ്മാനങ്ങളും സ്വീകരിച്ചാണ് ഇവരുടെ മടക്കം. ഇരുവിഭാഗങ്ങളും കൈമാറിയ പട്ടിക അനുസരിച്ച് പാക് ജയിലുകളില്‍ 355ഉം ഇന്ത്യന്‍ ജയിലുകളില്‍ 27ഉം മല്‍സ്യ ബന്ധകരാണ് ഉള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.