ഇന്ത്യയില്‍ ‘സ്വാതന്ത്ര്യം’ ഭീഷണി നേരിടുന്നു
text_fieldsഇസ്ലാമാബാദ്: ഇന്ത്യയില്‍ വലതുപക്ഷ കക്ഷികളുടെ വളര്‍ച്ച മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാകിസ്താനിലെ പ്രമുഖ ദിനപത്രമായ ‘ദ ഡോണ്‍.’ ഇന്ത്യ അതിന്‍െറ ബഹുസ്വരതയോടും വൈവിധ്യങ്ങളോടുമുള്ള പ്രതിബദ്ധത ഉറപ്പിക്കേണ്ടതുണ്ടെന്നും അപകട മുന്നറിയിപ്പിന്‍െറ മണിമുഴക്കം രാജ്യത്തുനിന്ന് കേള്‍ക്കാമെന്നും പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. ‘ഇന്ത്യയിലെ അസഹിഷ്ണുത’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വലതുപക്ഷ അതിക്രമങ്ങള്‍ക്കെതിരെ വലതുപക്ഷത്ത് നില്‍ക്കുന്ന വ്യക്തികള്‍തന്നെ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിന് വ്യക്തമായ കാരണമുണ്ട്. ചില അതിക്രമങ്ങള്‍ പാകിസ്താനുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങളെ അസഹിഷ്ണുതയും തീവ്രനിലപാടുകാരും പിറകിലേക്ക് നയിക്കുകയാണ് - പത്രം പറയുന്നു. മുംബൈയില്‍ ഗുലാം അലിയുടെ പരിപാടി ശിവസേന ഇടപെട്ട് തടഞ്ഞതും പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശനത്തിന്‍െറ സംഘാടകനെതിരെയുണ്ടായ അക്രമവും പത്രം ഉദ്ധരിക്കുന്നുണ്ട്. ഗോവിന്ദ് പന്‍സാരെയുടെയും എം.എം. കല്‍ബുര്‍ഗിയുടെയും കൊലപാതകങ്ങള്‍, ദാദ്രിയില്‍ പശു ഇറച്ചി കഴിച്ചെന്ന പേരില്‍ മുസ്ലിം കൊല്ലപ്പെട്ട സംഭവം എന്നിവ അസഹിഷ്ണുതയുടെ തെളിവായി പത്രം നിരത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പത്രം വിമര്‍ശിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.