ബെലറൂസ് എഴുത്തുകാരിക്ക് സാഹിത്യ നൊബേല്‍
text_fieldsസ്റ്റോക്ഹോം: നിസ്സഹായ മനുഷ്യരുടെ ആകുലത എഴുത്തില്‍ നിറച്ച ബെലറൂസിലെ രാഷ്ട്രീയ എഴുത്തുകാരിയും അന്വേഷണാത്മക പത്രപ്രവര്‍ത്തകയുമായ സ്വെ്ലാന അലക്സിയെവിച്ചിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം.
സാഹിത്യത്തിന് നൊബേല്‍ ലഭിക്കുന്ന 14ാമത്തെ വനിതയാണ് ഇവര്‍. സോവിയറ്റ് യൂനിയന്‍െറ പതനം, യുദ്ധം, ആണവ ദുരന്തം എന്നിവ തുടര്‍ച്ചയായി എഴുത്തിന് പ്രമേയമാക്കുന്ന സ്വെ്ലാന പലപ്പോഴും ഭരണകൂട വേട്ടയാടലുകള്‍ക്ക് വിധേയയായിട്ടുണ്ട്. ‘നമ്മുടെ കാലത്തെ സഹനങ്ങളുടെയും ധീരതയുടെയും പ്രതീകമാണ് സ്വെ്ലാനയുടെ ബഹുസ്വര രചനകള്‍’ എന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി. 1948ല്‍ യുക്രെയ്നില്‍ സ്റ്റാനിസ്ലാവിലാണ് ജനനം. പിതാവ് ബെലറൂസുകാരനും മാതാവ് യുക്രെയ്ന്‍കാരിയുമായിരുന്നു. വളര്‍ന്നതും പഠിച്ചതും ബെലറൂസില്‍. പത്രപ്രവര്‍ത്തകയായിട്ടായിരുന്നു തുടക്കം. പ്രാദേശിക പത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം സാഹിത്യ പ്രസിദ്ധീകരണമായ നെമാന്‍െറ ലേഖികയായി. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധം, ചെര്‍ണോബില്‍ ദുരന്തം എന്നിവ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂട വേട്ടയാടലുകള്‍ ശക്തമായപ്പോള്‍ 2000ല്‍ ബെലറൂസ് വിട്ടു. പിന്നീട് പാരിസ്, ബര്‍ലിന്‍ തുടങ്ങിയ നഗരങ്ങളില്‍ അഭയാര്‍ഥിയായി.
2011ല്‍ ബെലറൂസിന്‍െറ തലസ്ഥാനമായ മിന്‍സ്കിലേക്ക് മടങ്ങി. വാര്‍സ് അണ്‍വുമണ്‍ലി ഫേസ്, ഓള്‍വേയ്സ് എ വുമണ്‍, വോയ്സെസ് ഫ്രം ചെര്‍ണോബില്‍, ആന്‍ ഓറല്‍ ഹിസ്റ്ററി ഓഫ് ദ ന്യൂക്ളിയര്‍ കറ്റാസ്ട്രഫി, എ കലക്ഷന്‍ ഓഫ് ഫസ്റ്റ്ഹാന്‍ഡ് അക്കൗണ്ട് ഓഫ് സോവിയറ്റ്-അഫ്ഗാന്‍ വാര്‍ തുടങ്ങിയവയാണ് കൃതികള്‍. ബെലറൂസിയന്‍ ഭാഷയില്‍ എഴുതുന്ന കൃതികള്‍ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റുകയാണ് പതിവ്. പ്രമുഖ പക്ഷിശാസ്ത്രജ്ഞയുമാണ്.
സോവിയറ്റ് യൂനിയന്‍െറ പതനത്തോടെ ജനം നേരിടുന്ന പ്രതിസന്ധിയാണ് സ്വെ്ലാന എഴുത്തിന്‍െറ മുഖ്യ പ്രമേയം. യുദ്ധത്തിന്‍െറയും ദുരന്തത്തിന്‍െറയും പശ്ചാത്തലത്തില്‍ മനുഷ്യര്‍ നേരിടുന്ന ദുരിതം ആത്മകഥാപരമായിത്തന്നെ എഴുത്തില്‍ ആവര്‍ത്തിക്കുന്നു. 1985ല്‍ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം ‘വാര്‍സ് അണ്‍വുമണ്‍ലി ഫേസ്’ 20 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്. രണ്ടാം ലോക യുദ്ധത്തില്‍ പങ്കെടുത്ത വനിതാ സൈനികരുടെ അനുഭവങ്ങളാണ് ഈ നോവലില്‍. 1993ല്‍ പുറത്തുവന്ന ‘എന്‍ചാന്‍റഡ് വിത്ത് ഡത്തെ്’ സോവിയറ്റ് യൂനിയന്‍െറ പതനത്തോടെ നിരാശയില്‍ ആത്മഹത്യയില്‍ അഭയം തേടിയവരെ കുറിച്ചാണ്. 21 ഡോക്യുമെന്‍ററികള്‍ക്ക് തിരക്കഥ രചിച്ച സ്വെ്ലാന മൂന്ന് നാടകങ്ങളും എഴുതിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.