സിറിയന്‍ പ്രസിഡന്‍റ് മോസ്കോയില്‍
text_fields
മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്കായി സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ അപ്രതീക്ഷിത മോസ്കോ സന്ദര്‍ശനം. 2011ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം തുടങ്ങിയശേഷം ആദ്യമായാണ് ബശ്ശാര്‍ ഒരു വിദേശരാജ്യം സന്ദര്‍ശിക്കുന്നത്. സിറിയയില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനിക നടപടികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി റഷ്യന്‍ പാര്‍ലമെന്‍റ് അറിയിച്ചു. കൂടിക്കാഴ്ചക്കായി ചൊവ്വാഴ്ച വൈകീട്ടാണ് ബശ്ശാര്‍ മോസ്കോയിലത്തെിയത്. ഇരു രാജ്യങ്ങളുടെയും തലവന്മാരുടെ ഒൗദ്യോഗിക സന്ദര്‍ശനം സിറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
സിറിയയിലെ ആഭ്യന്തരയുദ്ധത്തിന് ശാശ്വതപരിഹാരമുണ്ടാവുമെന്ന് പുടിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. സെപ്റ്റംബര്‍ അവസാനത്തോടെ സര്‍ക്കാറിന് പിന്തുണയുമായി റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടരുകയാണ്.
സമീപകാലത്തുണ്ടായ സൈനിക നടപടികളിലൂടെയും വംശീയ- സാമുദായിക-രാഷ്ട്രീയ സംഘങ്ങളുടെ കൂട്ടായ പരിശ്രമങ്ങള്‍ വഴിയും സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ കഴിയും -പുടിന്‍ സൂചിപ്പിച്ചു. എന്നാല്‍, രാജ്യത്തെ രാഷ്ട്രീയമാറ്റത്തെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സിറിയന്‍ ജനതയാണ്. സിറിയ റഷ്യയുടെ മിത്രരാജ്യമാണ്. സൈനികതലത്തില്‍ മാത്രമല്ല, രാഷ്ട്രീയപരമായും അവരെ സഹായിക്കാന്‍ ഞങ്ങള്‍ തയാറാണ് -പുടിന്‍ കൂട്ടിച്ചേര്‍ത്തു.
അത്തരമൊരു സഹകരണത്തിന്‍െറ ആവശ്യം ബശ്ശാറും ശരിവെച്ചതായി റഷ്യന്‍ പാര്‍ലമെന്‍റ് അറിയിച്ചു. സിറിയയില്‍ വ്യോമാക്രമണത്തിനുള്ള റഷ്യന്‍ തീരുമാനത്തെ അദ്ദേഹം ശ്ളാഘിച്ചു. തീവ്രവാദം തുടച്ചുമാറ്റുന്നതിന് റഷ്യയുടെ സഹകരണം കൂടിയേ കഴിയൂ. 1979ലെ അഫ്ഗാന്‍ അധിനിവേശത്തിനുശേഷം ആദ്യമായാണ് ഒരു വിദേശരാജ്യത്ത് റഷ്യ സൈനിക നീക്കം നടത്തുന്നത്. അതിനിടെ, സിറിയയില്‍ ബശ്ശാറിന്‍െറ സ്ഥാനമാറ്റം ആവശ്യമാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി ദാവൂദ് ഒഗ്ലു പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ തുര്‍ക്കിയുടെ നിലപാടില്‍ മാറ്റമില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.