അഭയാര്‍ഥി പ്രതിസന്ധി രൂക്ഷമാവുന്നു; ഹംഗറി തടഞ്ഞ ആയിരങ്ങള്‍ പെരുവഴിയില്‍
text_fieldsബര്‍ലിന്‍: ജര്‍മനിയിലേക്കും ഇതര രാജ്യങ്ങളിലേക്കും ചേക്കേറാനായി ഹംഗറി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ അഭയാര്‍ഥികള്‍ ദുരിതത്തില്‍. ഹംഗറി തടഞ്ഞതോടെ ആയിരങ്ങള്‍ ആണ് വെള്ളവും ഭക്ഷണവും ഇല്ലാതെ ബുഡാപെസ്റ്റിലെ കെലത്തേി അന്തര്‍ദേശീയ റെയില്‍വെ സ്റ്റേഷനുപുറത്ത് കുടുങ്ങിക്കിടക്കുന്നത്. ജര്‍മനിയിലേക്ക് യാത്രാമാര്‍ഗം തുറന്നു തരണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പൊലീസുമായി ഏറ്റുമുട്ടലിന്‍െറ വക്കോളമത്തെിയതായും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ബുഡാപെസ്റ്റ് റെയില്‍വെ സ്റ്റേഷന്‍ പൊലീസ് അടച്ചത്. 3000ത്തിലേറെ പേര്‍ ഇവിടെ എത്തിയപ്പോഴായിരുന്നു തിരക്കിട്ട് ഈ നടപടി. എന്നാല്‍, അതിനുശേഷം കുറച്ചു നേരത്തേക്ക് ദേശവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വേണ്ടി സ്റ്റേഷന്‍ തുറന്നുകൊടുക്കുകയും ചെയ്തു.
ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് സിറിയ അടക്കമുള്ള പശ്ചിമേഷ്യ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമായി 35,0000ലേറെ പേരാണ് ഈ വര്‍ഷം മാത്രം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയത്. യൂറോപിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇതില്‍ 2600 പേര്‍ ജീവന്‍ വെടിഞ്ഞതായും പറയുന്നു.
അതേസമയം, രണ്ടു കപ്പലുകളിലായി 4200 റോളം അഭയാര്‍ഥികള്‍ ഗ്രീസില്‍ എത്തി. ഇതോടെ ഗ്രീസില്‍ ഈ വര്‍ഷം എത്തിയ അഭയാര്‍ഥികളുടെ എണ്ണം 16,0000ത്തിലേറെയായി. എന്നാല്‍, യാത്രാമധ്യേയുള്ള അപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം ഏറി വരികയാണ്. ഗ്രീസിലേക്കു കടക്കുന്നതിനിടെ 11 പേരാണ് ബുധനാഴ്ച മരിച്ചത്.
ആഫ്രിക്കയോട് ഏറ്റവുമടുത്തുള്ള ഗ്രീസും ഇറ്റലിയും വഴിയാണ് ഏറെ പേരും യൂറോപ്യന്‍ വന്‍കര പിടിക്കുന്നത്. തുടര്‍ന്ന്, മാസിഡോണിയയിലേക്കും അവിടെനിന്ന് സെര്‍ബിയ, ഹംഗറി, ഓസ്ട്രിയന്‍ അതിര്‍ത്തികള്‍ കടന്ന് ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ പോലുള്ള സമ്പന്നരാജ്യങ്ങളിലേക്കുമാണ് കുടിയേറുന്നത്.
രണ്ടാംലോക യുദ്ധത്തിനുശേഷമുള്ള ഏറ്റവുംവലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നതെന്നും പ്രശ്നം കൈകാര്യം ചെയ്യന്നതില്‍ പരാജയമായാല്‍ യൂറോപ്പ് ഇനി പഴയപോലെയാകില്ളെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാ രാജ്യങ്ങളും തുല്യപങ്കാളിത്തത്തിന് അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.