അഭയാര്‍ഥികളെ തടയാന്‍ ഹംഗറി മുള്‍വേലി കെട്ടുന്ന തിരക്കില്‍
text_fieldsബുഡാപെസ്റ്റ്: തകര്‍ന്നടിഞ്ഞ ജീവിതം മുറുകെ പിടിച്ച് രാജ്യാതിര്‍ത്തി കടന്നത്തെുന്ന അഭയാര്‍ഥികളെ തടയാന്‍ മൂര്‍ച്ചയുള്ള കമ്പിവേലി കെട്ടുന്ന തിരക്കിലാണ് യൂറോപ്യന്‍ രാജ്യമായ ഹംഗറി. സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്‍റെ ദക്ഷിണ ഭാഗത്താണ് ഇപ്പോള്‍ ദ്രുഗതിയില്‍ പണി പുരോഗമിക്കുന്നത്. ഇതിനായി പൊലീസിനെ സഹായിക്കാന്‍ സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട് ഭരണകൂടം. സിറിയയില്‍ നിന്നും ലിബിയയില്‍ നിന്നും ജര്‍മനിയും ആസ്ട്രിയയും ലക്ഷ്യംവെച്ച് അടുത്ത വാരത്തോടെ 40000ത്തോളം അഭയാര്‍ഥികളത്തെുമെന്നാണ് ഹംഗറി കണക്കുകൂട്ടുന്നത്. രാജ്യത്തിനുവേണ്ടി പ്രതിരോധത്തിനിറങ്ങുക എന്നത് തങ്ങളുടെ ബാധ്യതയാണെന്ന് സൈനിക ജനറല്‍ ടിബോര്‍ ബെന്‍കോ പറയുന്നു.
സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന 175 കിലോമീറ്റര്‍ പരിധിയില്‍ ഇതിനകം തന്നെ ഹംഗറി കമ്പിവേലി തീര്‍ത്തിട്ടുണ്ട്. അവശേഷിക്കുന്ന അതിര്‍ത്തിയില്‍ ഏറ്റവും വേഗത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. വരും ആഴ്ചകളില്‍ ഊര്‍ജ്ജിതമായി ഇതിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം ഇതിനകം തന്നെ സെര്‍ബിയ വഴി എത്തിയ ആയിരക്കണക്കിന് അഭയാര്‍ഥികളെ തടയുന്നതില്‍ രാജ്യം പരാജയപ്പെട്ടതായും വിലയിരുത്തല്‍ ഉണ്ട്. വടക്കു നിന്നുള്ള അഭയാര്‍ഥികള്‍ എത്തിച്ചേരുന്ന ഏറ്റവും സുപ്രധാനമായ ഇടത്താവളമാണ് ഹംഗറി. ഈ വര്‍ഷം മാത്രം ഒന്നര ലക്ഷത്തിലേറെ പേരാണ് ഇതുവഴി പല രാജ്യങ്ങളിലേക്ക് അഭയം തേടി കടന്നുപോയത്.
പൊലീസിന്‍െറ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന പിതാവിനെയും കുഞ്ഞിനെയും ഹംഗേറിയന്‍ കാമറാവുമണ്‍ കാലുവെച്ച് തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രോഷം അലയടിക്കവെയാണ് ഹംഗറിയുടെ പുതിയ നീക്കം. ആഗോള സമ്മര്‍ദ്ദങ്ങള്‍ വകവെക്കാതെ അഭയാര്‍ഥികള്‍ക്കു നേരെ പൊലീസ് ശക്തമായ നടപടി തുടരുകയാണ്. കുരുമുകളക് സ്പ്രേ അടക്കം ഇവര്‍ക്കുനേരെ പ്രയോഗിച്ചിരുന്നു. ഹംഗറിക്കൊപ്പം ചെക് റിപ്പബ്ളിക്, റുമേനിയ,സ്ളോവാക്യ,ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളും അഭയാര്‍ഥികള്‍ക്കു നേരെ മുഖം തിരിച്ചു നില്‍ക്കുകയാണ്.
അതേസമയം, അഭയാര്‍ഥികളോടുള്ള സമീപനത്തില്‍ കടുത്ത സമീപനങ്ങള്‍ ഒന്നും തന്നെ ജര്‍മനിയും ബ്രിട്ടനും സ്വീകരിച്ചിട്ടില്ല. പ്രതിവര്‍ഷം അഞ്ചു ലക്ഷം അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്നാണ് ജര്‍മനിയുടെ പ്രഖ്യാപനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.