Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_rightക്രൈസ്തവ മേഖലകളിലേക്ക്...

ക്രൈസ്തവ മേഖലകളിലേക്ക് ബി.ജെ.പി കടന്നുകയറിയിട്ടില്ല

text_fields
bookmark_border
ക്രൈസ്തവ മേഖലകളിലേക്ക് ബി.ജെ.പി കടന്നുകയറിയിട്ടില്ല
cancel

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫുമായി മാധ്യമം ലേഖകൻ നടത്തിയ അഭിമുഖം

? കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് പ​ദ​ത്തി​ലെ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ട​ു​പ്പി​നെ എ​ങ്ങി​നെ കാ​ണു​ന്നു?

• കെ.​പി.​സി.​സി പ്ര​സി​ഡ​ന്റി​ന്റെ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത് മു​ത​ൽ ഞാ​ൻ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സി​ന് ശ​ക്ത​മാ​യ കൂ​ട്ടുൃ​നേ​തൃ​ത്വം ആ​ണ് വേ​ണ്ട​തെ​ന്നാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ്, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റു​മാ​ർ, യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ഇ​വ​രെ​ല്ലാ​വ​രും ഉ​ൾ​ക്കൊ​ള്ളു​ന്ന കൂ​ട്ടു​നേ​തൃ​ത്വം. ആ ​നി​ല​യി​ലാ​ണ് ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​ത്.

? ആ ​കൂ​ട്ടു​നേ​തൃ​ത്വ​മാ​ണോ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്?

• അ​തെ. അ​ത് കൊ​ണ്ടാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ല്ല നി​ല​ക്ക് ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നും സാ​ധി​ച്ച​ത്.

? കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​ത്തോ​ടു കൂ​ടി​യാ​യി​രു​ന്നോ? എ​ല്ലാ നേ​താ​ക്ക​ളെ​യും കൂ​ട്ടി​പ്പി​ടി​ക്കാ​നാ​യി​ട്ടു​​ണ്ടോ?

• അ​തി​ൽ ഒ​രു പ​രി​ധി വ​രെ വി​ജ​യി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ ഉ​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ളൊ​ന്നും ഇ​പ്രാ​വ​ശ്യം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും ചി​ല അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും വി​മ​ത​രും പൊ​ട്ടി​ത്തെ​റി​ക​ളു​മൊ​ക്കെ​യു​ണ്ട്. പ​​ക്ഷെ, ഒ​റ്റ​ക്കാ​ര്യം മാ​ത്രം നി​ങ്ങ​ൾ നോ​ക്കൂ. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി കേ​ര​ള ​ഹൗ​സി​ലേ​ക്ക് സാ​ധാ​ര​ണ​ഗ​തി​യി​ൽ എ​ത്ര​യാ​ളു​ക​ളാ​ണ് മു​മ്പൊ​ക്കെ വ​ന്നി​രു​ന്ന​ത്? ചു​രു​ക്കം ചി​ല​രേ ഇ​ക്കു​റി ഇ​വി​ടെ വ​ന്നി​ട്ടു​ള്ളൂ. ഡ​ൽ​ഹി​യി​ലേ​ക്ക് വ​ന്ന​തി​ന്റെ ​പേ​രി​ൽ ആ​ർ​ക്കും സീ​റ്റ് കൊ​ടു​ത്തി​ട്ടി​ല്ല. വ​രാ​ത്ത​തി​ന്റെ പേ​രി​ൽ ആ​ർ​ക്കും നി​ഷേ​ധി​ക്ക​പ്പെ​ട്ടു​മി​ല്ല. നേ​താ​ക്ക​ളു​ടെ വ്യ​ക്തി​പ​ര​മാ​യ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ​ക്കു​പ​രി​യാ​യി മെ​റി​റ്റി​നാ​ണ് പ്രാ​മു​ഖ്യം കൊ​ടു​ത്ത​ത്

? സാ​മു​ദാ​യി​ക ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ച്ചി​ല്ലേ?

* അ​തൊ​ക്കെ കോ​ൺ​ഗ്ര​സ് പ​രി​ശോ​ധി​ക്കേ​ണ്ട ഘ​ട​ക​ങ്ങ​ൾ ത​ന്നെ​യാ​ണ്. എ​ല്ലാം പ​രി​ശോ​ധി​ച്ച് ഏ​വ​ർ​ക്കും സ്വീ​കാ​ര്യ​ത​യു​ള്ള​വ​രെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി​യ​ത്.

? സാ​മു​ദാ​യി​ക സ​ന്തു​ല​നം നോ​ക്കാ​റു​ള്ള കോ​ൺ​ഗ്ര​സ് പ​ല​പ്പോ​ഴും മ​ല​ബാ​റി​ൽ മു​സ്‍ലിം സ​മു​ദാ​യ പ്രാ​തി​നി​ധ്യ​ത്തി​ന്റെ കാ​ര്യം വ​രു​മ്പോ​ൾ ആ ​വി​ഷ​യം മു​സ്‍ലിം ലീ​ഗി​ന് വി​ട്ടു​കൊ​ടു​ക്കാ​റാ​ണ് പ​തി​വ്? മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് ഇ​ത്ത​ര​മൊ​രു ആ​​ക്ഷേ​പ​മി​ല്ലേ​?

• നി​ങ്ങ​ളു​ടെ ആ ​ധാ​ര​ണ തെ​റ്റാ​ണ്. മു​സ്‍ലിം ലീ​ഗ് ഉ​ള്ള​പ്പോ​ൾ ത​ന്നെ മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ന്റെ ഏ​റ്റ​വും ശ​ക്ത​നാ​യ നേ​താ​വ് ആ​രാ​യി​രു​ന്നു. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​ല്ലേ​? കോ​ൺ​ഗ്ര​സി​ൽ ഇ​പ്പോ​ൾ ക​രു​ത്തു​റ്റ മു​സ്‍ലിം നേ​താ​ക്ക​ളി​ല്ലേ? ഷാ​ഫി പ​റ​മ്പി​ൽ ഇ​ല്ലേ? ടി. ​സി​ദ്ദീ​ഖ് ഇ​ല്ലേ? മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ നി​ന്ന് ക​രു​ത്തു​റ്റ നേ​താ​ക്ക​ളും അ​ണി​ക​ളും കോ​ൺ​ഗ്ര​സി​ലു​ണ്ട്; പ്ര​ഗ​ൽ​ഭ​രാ​യ യു​വ നേ​താ​ക്ക​ളു​മു​ണ്ട്.

? ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​ൻ ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ൾ ബി.​ജെ.​പി ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ച് കാ​സ​യെ പോ​ലു​ള്ള തീ​വ്ര വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. അ​വ​യൊ​ക്കെ ഫ​ലം ചെ​യ്യു​ന്ന​താ​യി ക​രു​തു​ന്നു​ണ്ടോ?

• അ​ത്ത​ര​മൊ​രു തോ​ന്ന​ൽ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​ണ് പ​റ​യേ​ണ്ട​ത്. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ൽ ഒ​രു സ്വാ​ധീ​ന​വും ചെ​ലു​ത്താ​നാ​ൻ അ​വ​ർ​ക്കാ​യി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന​ത്ത് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും തെ​ളി​യി​ച്ചി​ല്ലേ? ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ന്തു​മാ​ത്രം ലീ​ഡാ​ണ് ഈ ​മേ​ഖ​ല​ക​ളി​ൽ യു.​ഡി.​എ​ഫ് ഉ​ണ്ടാ​ക്കി​യ​ത്.

?കാ​സ​യു​ടെ വി​ദ്വേ​ഷ പ്ര​ചാ​ര​ണം കൊ​ണ്ടും ബി.​ജെ.​പി​ക്ക് ഗു​ണ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലേ?

• ജ​നം തീ​ർ​ത്തും അ​വ​ഗ​ണി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ​ത്. അ​തൊ​ക്കെ വി​ല​യി​രു​ത്താ​നു​ള്ള രാ​ഷ്​​ട്രീ​യ ബോ​ധം ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. അ​തൊ​ക്കെ തി​രി​ച്ച​റി​യാ​നു​ള്ള ശേ​ഷി​യു​മു​ണ്ട്.

? ബി.​ജെ.​പി പി​ടി​ക്കു​ന്ന വോ​ട്ടു​ക​ൾ ആ​രെ​യാ​ണ് ഏ​റ്റ​വും കു​ടു​ത​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക?

• ആ​​രെ​യാ​ണ് ബാ​ധി​ക്കു​ക​യെ​ന്ന് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട​ല്ലോ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ത് പോ​ലാ​യി​രി​ക്കും. കോ​ൺ​ഗ്ര​സി​നെ​യും യു.​ഡി.​എ​ഫി​നെ​യും അ​ത് ബാ​ധി​ക്കി​ല്ല.

? കോ​ൺ​ഗ്ര​സ് ഗ്യാ​ര​ണ്ടി​ക​ൾ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന വി​മ​ർ​ശ​നം ഇ​ട​തു​പ​ക്ഷം അ​ട​ക്ക​മു​ള്ള എ​തി​രാ​ളി​ക​ളു​യ​ർ​ത്തു​ന്നു​ണ്ട്? കെ.​എ​സ്.​ആ​ർ.​ടി.​സി പൂ​ട്ടേ​ണ്ടി വ​രു​മെ​ന്ന​ട​ക്കം അ​വ​ർ പ​റ​യു​ന്നു?

• ഇ​തൊ​ക്കെ അ​വ​രു​ടെ ദു​ഷ് പ്ര​ച​ര​ണ​മാ​ണ്. ക​ർ​ണാ​ട​ക​ത്തി​ലും തെ​ല​ങ്കാ​ന​യി​ലും കോ​ൺ​ഗ്ര​സ് വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണ് സ്‍ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മു​ള്ള പ്രാ​യം ചെ​ന്ന​വ​ർ​ക്കു​മു​ള്ള ഗ്യാ​ര​ണ്ടി​ക​ൾ.

? കോ​ൺ​ഗ്ര​സ് 100 സീ​റ്റ് നേ​ടു​മെ​ന്ന് വി.​ഡി സ​തീ​ശ​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ​റ​യു​ന്നു​ണ്ട്. താ​ങ്ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ എ​ങ്ങി​നെ​യാ​ണ്?

• ഞാ​നി​പ്പോ​ൾ ഒ​രു ക​ണ​ക്കും പ​റ​യു​ന്നി​ല്ല. ചി​ല​പ്പോ​ൾ വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞ​തി​ലും കു​ടു​ത​ൽ സീ​റ്റു​ക​ളാ​യേ​ക്കും. യു.​ഡി.​എ​ഫ് മി​ക​വാ​ർ​ന്ന ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഭ​ര​ണ​ത്തി​ലെ​ത്തും.

? കോ​ൺ​ഗ്ര​സി​ന്റെ മ​ു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യ പ്ര​ക​ട​നം പ​ല​രും ന​ട​ത്തു​ന്നു​ണ്ട്?

• മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ട എം.​എ​ൽ.​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ച​ു​കൂ​ട്ടി അ​വ​രി​ൽ നി​ന്ന് അ​ഭി​പ്രാ​യം സ​മാ​ഹ​രി​ച്ച് ഹൈ​ക​മാ​ൻ​ഡ് നി​ശ്ച​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialkerala politicselectionsCongressBJP
News Summary - BJP has not penetrated Christian areas
Next Story