സി-ഡിറ്റിൽ 114 പേരെ സ്ഥിരെപ്പടുത്തി; കീഴ്വഴക്കമാക്കരുതെന്ന് ഉത്തരവ്
text_fieldsതിരുവനന്തപുരം: സി-ഡിറ്റിൽ 114 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തി ഉത്തരവിറങ്ങി. മനുഷ്യത്വപരമായ കാരണങ്ങളാലാണ് സ്ഥിരപ്പെടുത്തലെന്ന് ഇതുസംബന്ധിച്ചുള്ള െഎ.ടി വകുപ്പിെൻറ ഉത്തരവിൽ വ്യക്തമാക്കുന്നു. ഒാഫിസ് അസിസ്റ്റൻറ് (17), േപ്രാഗ്രാമർ (19), ടെക്നിക്കൽ അസിസ്റ്റൻറ് (14), കോഒാഡിനേറ്റർ (ആറ്), പ്രൊഡക്ഷൻ സൂപ്പർൈവസർ (രണ്ട്), േകാൾസെൻറർ എക്സിക്യൂട്ടിവ് (രണ്ട്), വെബ് ഡിസൈനർ (ഏഴ്), ഡാറ്റ എൻട്രി ഒാപറേറ്റർ (12) തുടങ്ങിയ 34 തസ്തികകളിലായി 114 പേർക്കാണ് നിയമനം. സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ വിദ്യാഭ്യാസം സംബന്ധിച്ച രേഖകൾ സി-ഡിറ്റ് രജിസ്ട്രാർ പരിേശാധിച്ച് ഉറപ്പുവരുത്തണം.
10 വർഷത്തിലധികമായി ജോലി ചെയ്യുന്നവരോടുള്ള മനുഷ്യത്വപരമായ പരിഗണനകൊണ്ട് മാത്രമാണ് സ്ഥിരപ്പെടുത്തുന്നതെന്നും കീഴ്വഴക്കമാക്കാൻ പാടിെല്ലന്നും ഉത്തരവിൽ പരാമർശമുണ്ട്. ശമ്പളവും മറ്റാനുകൂല്യങ്ങളും സി-ഡിറ്റ് തന്നെ വഹിക്കണം. ഇൗ ആവശ്യങ്ങൾക്ക് സർക്കാർ സാമ്പത്തികസഹായം അനുവദിക്കില്ല. സ്ഥിരപ്പെടുത്തുന്ന ജീവനക്കാർ പിരിഞ്ഞുപോകുന്നതോടെ ആ തസ്തികയും ഇല്ലാതാകും. സർക്കാറിെൻറ അനുമതിയില്ലാതെ ഇൗ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം, പുതിയ നിയമനം എന്നിവ അനുവദിക്കില്ല. വിവിധ തസ്തികകളിലേക്ക് രണ്ട് വർഷത്തിലധികമായി കരാർ വ്യവസ്ഥ തുടേരണ്ട സാഹചര്യമുണ്ടായാൽ സർക്കാറിെൻറ മുൻകൂർ അനുമതി വാങ്ങണം. പരമാവധി അഞ്ച് വർഷത്തിൽ കൂടുതൽ തുടരാൻ അനുവദിക്കരുത്. അഞ്ച് വർഷത്തിൽ കൂടുതൽ തുടരാൻ അനുവദിച്ചാൽ സാമ്പത്തിക ബാധ്യത അടക്കമുള്ള ഉത്തവാദിത്തം ഡയറക്ടർക്കോ രജിസ്ട്രാർക്കോ ആയിരിക്കും.
സ്ഥിരപ്പെടുത്തൽ: നിയമനനടപടി ആലോചിക്കും
കോഴിക്കോട്: അനധികൃതമായ നിയമനങ്ങൾക്കും താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ നിയമനടപടികൾ ആലോചിക്കുെമന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തിലില്ലാത്ത നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്. എന്നിട്ടും ഒരു മര്യാദയുമില്ലാതെയാണ് നിയമനമെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ സി.പി.എം ബന്ധുക്കൾക്കും നിയമനം നൽകുകയാണ്. മുൻ എം.പിമാരുടെ ഭാര്യമാർക്കും എം.എൽ.എമാരുടെ ഭാര്യമാർക്കും മക്കൾക്കും ജോലി കിട്ടി. ഇതെല്ലാം കേരളത്തിലെ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. സുപ്രീംകോടതി വിധികൾക്ക് വിരുദ്ധമായ സ്ഥിരപ്പെടുത്തൽ നിർത്തിെവക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യെപ്പട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.