തദ്ദേശ സ്ഥാപനങ്ങൾക്ക് 1905 കോടി
text_fields
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1905 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. വികസന ഫണ്ടിന്റെ മൂന്നാം ഗഡുവാണ് അനുവദിച്ചത്.
ഗ്രാമപഞ്ചായത്തുകൾക്ക് 1000 കോടി രൂപ ലഭിക്കും. ജില്ല, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 245 കോടി വീതവും മുനിസിപ്പാലിറ്റികൾക്ക് 193 കോടിയും കോർപറേഷനുകൾക്ക് 222 കോടിയും ലഭിക്കും.
ഈ സാമ്പത്തിക വർഷം ഇതിനകം 12,338 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാർഷിക പദ്ധതികൾ പുതുക്കാൻ അവസരം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച ഈ സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി പുതുക്കാൻ വീണ്ടും അവസരം. പരിഷ്കരിച്ച പദ്ധതികൾ 28ന് മുമ്പ് ജില്ല ആസൂത്രണ സമിതികളുടെ അംഗീകാരത്തിനായി സമർപ്പിക്കണം.
ലൈഫ്, അതിദാരിദ്ര്യ നിർമാർജനം, പട്ടിക വിഭാഗങ്ങൾക്കുള്ള ഭവന ധനസഹായം തുടങ്ങിയവക്ക് കൂടുതൽ തുക വകയിരുത്താനും നിർവഹണം പ്രയാസമായ പദ്ധതികൾ ഉപേക്ഷിച്ച് മിച്ചംതുക മറ്റുപദ്ധതികൾക്ക് വിനിയോഗിക്കാവുന്ന തരത്തിലും പദ്ധതികൾ ഭേദഗതി ചെയ്തുസമർപ്പിക്കാനാണ് തദ്ദേശ വകുപ്പിന്‍റെ നിർദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.