കുട്ടികളെ കൊണ്ടുവന്ന സംഭവം; സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
text_fieldsകൊച്ചി: ഉത്തരേന്ത്യയില്‍നിന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
2014 മേയ് 24ന് പട്ന-എറണാകുളം എക്സ്പ്രസില്‍ 400ലേറെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ബിഹാര്‍ സ്വദേശികളായ അബ്ദുല്‍ ഹാദി അന്‍സാരി (32), മുഹമ്മദ് ആലംഗിര്‍ (24), ഝാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് ഇദ്രീസ് ആലം (31), ബിഹാര്‍ സ്വദേശി മുഹമ്മദ് ഫദലുല്ല (26) എന്നിവര്‍ക്കെതിരെയും 25ന് ഗുവാഹതി^തിരുവനന്തപുരം എക്സ്പ്രസില്‍ 123 ആണ്‍കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശികളായ മന്‍സൂര്‍ (32), ബക്കര്‍ (30), ദോഷ് മുഹമ്മദ് (22), ജാഹിര്‍ (48) എന്നിവര്‍ക്കെതിരെ സി.ബി.ഐ ഡല്‍ഹി യൂനിറ്റ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്.
കേസ് സംബന്ധിച്ച് കുട്ടികളെ കസ്റ്റഡിയിലെടുത്ത പാലക്കാട് റെയില്‍വേ പൊലീസിന്‍െറയും ക്രൈംബ്രാഞ്ചിന്‍െറ അന്വേഷണ വിശദാംശങ്ങളും സഹിതമാണ് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അബ്ദുല്‍ ഹാദി അന്‍സാരിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന കുട്ടികളില്‍ 230 പേര്‍ പെണ്‍കുട്ടികളും 226 പേര്‍ ആണ്‍കുട്ടികളുമായിരുന്നു.
ഇതില്‍ 146 പേര്‍ക്ക് കോഴിക്കോട് മുക്കം ഓര്‍ഫനേജിന്‍െറ തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരുന്നു. മന്‍സൂറിന്‍െറ നേതൃത്വത്തില്‍ പശ്ചിമബംഗാളില്‍നിന്ന് കൊണ്ടുവന്ന കുട്ടികള്‍ മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ അന്‍വറുല്‍ ഹുദ കോംപ്ളക്സിലേക്ക് പഠനാവശ്യത്തിനായി വന്നതാണെന്നാണ് പൊലീസിന്‍െറ ചോദ്യംചെയ്യലില്‍ വ്യക്തമായത്.
എന്നാല്‍, മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്നത് വില്‍പനക്കോ ബാലവേലക്കോ ആണെന്ന് സംശയമുണ്ടെന്ന പൊലീസിന്‍െറ എഫ്.ഐ.ആറാണ് സി.ബി.ഐ റീ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സി.ബി.ഐ ഡല്‍ഹി യൂനിറ്റ് ഡിവൈ.എസ്.പി ലത മനോജ് കുമാറിന്‍െറ മേല്‍നോട്ടത്തിലാകും കേസന്വേഷണം നടക്കുക.
വരും ദിവസങ്ങളില്‍ ഓര്‍ഫനേജുമായി ബന്ധപ്പെട്ടവരില്‍നിന്ന് മൊഴിയെടുത്ത ശേഷം കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടികളുടെ സ്വദേശമായ ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലത്തെി കൂടുതല്‍ അന്വേഷണം നടത്താനാണ് സി.ബി.ഐ സംഘത്തിന്‍െറ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.