ഫ്ളാറ്റ് നിര്‍മാണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യണം -വി.എസ്
text_fieldsതിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മാണം സംബന്ധിച്ച ഓര്‍ഡിനന്‍സ് സാധാരണ ജനങ്ങള്‍ക്ക് ഗുണകരമായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മന്ത്രി മഞ്ഞളാംകുഴി അലിക്ക് കത്തയച്ചു. ഫ്ളാറ്റ് വാങ്ങുന്നവരില്‍ നിന്ന് ഈടാക്കുന്നതില്‍ നിന്ന് 70 ശതമാനത്തില്‍ കുറയാത്ത തുക ബാങ്കില്‍ നിക്ഷേപിച്ച് അതത് പണികള്‍ക്ക് ഉപയോഗിക്കേണ്ടതാണെന്നും ഒരു പദ്ധതിയുടെ പണം മറ്റൊരു പദ്ധതിയിലേക്ക് വകമാറ്റി ചെലവഴിക്കാന്‍ പാടില്ളെന്നുമാണ് നിയമസഭയിലെ തന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കിയത്.
എന്നാല്‍, ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത് 70 ശതമാനമോ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നതില്‍ കുറവായ ശതമാനമോ ബാങ്കില്‍ നിക്ഷേപിക്കണമെന്നാണ്. ഇതു പരസ്പരവിരുദ്ധമാണ്. കെട്ടിടം വാങ്ങുന്നവരില്‍നിന്ന് സ്വീകരിക്കുന്ന മുഴുവന്‍ തുകയും ബാങ്കില്‍ നിക്ഷേപിച്ച് അതു മുഴുവന്‍ കെട്ടിട നിര്‍മാണത്തിനായി ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.